'വീണ്ടും ഒന്നിക്കില്ല, പ്രൊഫഷണൽ ആയതുകൊണ്ടാണ് ഒരുമിച്ച് പാടിയത്'; വിവാഹമോചനത്തെ കുറിച്ച് ജി വി പ്രകാശ | Music Director GV Prakash Opens up About Divorce Shares the Reason Why He Shares Stage With Ex Wife Saindhavi Malayalam news - Malayalam Tv9

GV Prakash Divorce: ‘വീണ്ടും ഒന്നിക്കില്ല, പ്രൊഫഷണൽ ആയതുകൊണ്ടാണ് ഒരുമിച്ച് പാടിയത്’; വിവാഹമോചനത്തെ കുറിച്ച് ജി വി പ്രകാശ്

Updated On: 

16 Jan 2025 16:28 PM

GV Prakash Opens up About Divorce: 11 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ജി വി പ്രകാശും സൈന്ധവിയും വിവാഹമോചിതരാകാൻ തീരുമാനിക്കുന്നത്. സ്കൂൾ പഠന കാലം മുതലേ ഇരുവരും പ്രണത്തിലായിരുന്നു.

1 / 5തമിഴകത്ത് നടക്കുന്ന താര വിവാഹമോചനങ്ങൾ വലിയ തോതിൽ ചർച്ചയാകാറുണ്ട്. ഒന്നിന് പുറകെ ഒന്നായി കഴിഞ്ഞ വർഷം മാത്രം നിരവധി വിവാഹമോചന വാർത്തകളാണ് വന്നത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് സംഗീത സംവിധായകൻ ജിവി പ്രകാശിന്റെയും ഗായിക സൈന്ധവിയുടേതും ആയിരുന്നു. (Image Credits: Facebook)

തമിഴകത്ത് നടക്കുന്ന താര വിവാഹമോചനങ്ങൾ വലിയ തോതിൽ ചർച്ചയാകാറുണ്ട്. ഒന്നിന് പുറകെ ഒന്നായി കഴിഞ്ഞ വർഷം മാത്രം നിരവധി വിവാഹമോചന വാർത്തകളാണ് വന്നത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് സംഗീത സംവിധായകൻ ജിവി പ്രകാശിന്റെയും ഗായിക സൈന്ധവിയുടേതും ആയിരുന്നു. (Image Credits: Facebook)

2 / 5

11 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ജി വി പ്രകാശും സൈന്ധവിയും വിവാഹമോചിതരാകാൻ തീരുമാനിക്കുന്നത്. സ്കൂൾ പഠന കാലം മുതലേ ഇരുവരും പ്രണത്തിലായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. ജിവി പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടിയ ഗാനങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. (Image Credits: Facebook)

3 / 5

ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഏറെക്കാലമായി അറിയാവുന്നവർ, പരസ്പരം കരിയറിന് പിന്തുണ നൽകിയവർ എന്നിങ്ങനെ പല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും ഇവർ പിരിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ജിവി പ്രകാശിന്റെ കുടുംബത്തിന് ഈ വേർപിരിയൽ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇവർ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് താൻ എന്ന് ജിവി പ്രകാശിന്റെ അമ്മ തന്നെ പറഞ്ഞിരുന്നു. (Image Credits: Facebook)

4 / 5

അതിനിടെ, അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിയിൽ ജിവി പ്രകാശും സെെന്ധവിയും ഒരുമിച്ച് പാടിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ, വൈകാരികമായ പ്രണയ ​ഗാനം ഇരുവരും മനസറിഞ്ഞാണ് പാടിയതെന്നായിരുന്നു ആരാധകരുടെ വാദം. ചർച്ച സജീവമായതോടെ ഇപ്പോഴിതാ ജിവി പ്രകാശ് തന്നെ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ്. (Image Credits: Facebook)

5 / 5

പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയതെന്നും, പരസ്പരം ബഹുമാനമുണ്ട് ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്നും ജിവി പ്രകാശ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. (Image Credits: Facebook)

Related Stories
Elon Musk: സ്‌കൂളിൽ പോയിട്ടുണ്ടോ? പഠിച്ചത് എവിടെ, ഇതൊന്നും പ്രശ്നമല്ല: സോഫ്റ്റ് വെയർ എഞ്ചിനീയറെ തേടി മസ്ക്
Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ
Krishnakumar: ‘മോദി-യോഗി സര്‍ക്കാരിന് അഭിനന്ദനം; മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം’; കൃഷ്ണകുമാർ
Moto G Power: ബേസിക് ഫോണാണെങ്കിലും 5ജിയുണ്ട്; മോട്ടോ പവർ ഫോൺ വിപണിയിൽ
whatsapp Selfi Sticker: ക്യാമറ ഇഫക്ടുകൾ, സെൽഫി സ്റ്റിക്കറുകൾ; പുത്തൻ ലുക്കിൽ വാട്‌സ്ആപ്പ്
Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ