'ഒരു പണി വരുന്നുണ്ടവറാച്ചാ'; മുന്നറിയിപ്പുമായി ​ഗോപി സുന്ദർ | music director Gopi Sundar shared a warning note on Facebook to social media users Malayalam news - Malayalam Tv9

Gopi Sundar: ‘ഒരു പണി വരുന്നുണ്ടവറാച്ചാ’; മുന്നറിയിപ്പുമായി ​ഗോപി സുന്ദർ

Published: 

09 Jan 2025 18:57 PM

Gopi Sundar Facebook Post: ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ . ഫേസബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മുന്നറിയിപ്പ്.

1 / 5ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ . ഫേസബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മുന്നറിയിപ്പ്. (image credits: facebook)

ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ . ഫേസബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മുന്നറിയിപ്പ്. (image credits: facebook)

2 / 5

സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള സൈബർ ആ​ക്രമണങ്ങൾ നേരിടുന്ന താരം കൂടിയാണ് ​ഗോപി സുന്ദർ. ഇതിനു വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് താരം പറയുന്നത്. ഓഫ്‌ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ​ഗോപി പറഞ്ഞു.(image credits: facebook)

3 / 5

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: "സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം".(image credits: facebook)

4 / 5

ഓഫ്‌ലൈനിലും ഓൺലൈനിലും നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറണം. അങ്ങനെ ചെയ്യേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സുരക്ഷിതരായിരിക്കുക, പോസിറ്റീവായ ഡിജിറ്റൽ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക. ഒരു പണി വരുന്നുണ്ടവറാച്ചാ..", എന്നായിരുന്നു ​ഗോപി സുന്ദറിന്റെ വാക്കുകൾ. (image credits: facebook)

5 / 5

അതേസമയം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. (image credits: facebook)

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ