സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ധോണി | MS Dhoni Celebrated his 43rd Birthday with his wife and salman khan they are in mumbai for attending anant ambani and radhika merchant wedding Malayalam news - Malayalam Tv9

M S Dhoni: സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ധോണി

Updated On: 

07 Jul 2024 12:17 PM

MS Dhoni Celebrated his 43rd Birthday: 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടും ഗ്രൗണ്ടിലിറങ്ങി. ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്.

1 / 6ആരാധകരുടെ തലയ്ക്ക് ഇന്ന് 43ാം ജന്മദിനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ പിറന്നാളാണിന്ന്. താരം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Image: Instagram

ആരാധകരുടെ തലയ്ക്ക് ഇന്ന് 43ാം ജന്മദിനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ പിറന്നാളാണിന്ന്. താരം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. Image: Instagram

2 / 6

ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതാണ് എല്ലാവരും. Image: Instagram

3 / 6

2007ലെ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പിന്നീടുള്ള 13 വര്‍ഷം ഇന്ത്യയ്ക്ക് ഐസിസി ട്രോഫികളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. Image: Instagram

4 / 6

ഐസിസിയുടെ പ്രധാന ട്രോഫികള്‍ നേടിയ ഏക ക്യാപ്റ്റനും ധോണി തന്നെയാണ്. 2004ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെയാണ് ധോണി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് ധോണിയെന്ന ക്യാപ്റ്റന്‍ ഉയര്‍ന്ന നിരയിലേക്ക് വളര്‍ന്നു. Image: Instagram

5 / 6

2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടും ഗ്രൗണ്ടിലിറങ്ങി. ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. Image: Instagram

6 / 6

350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍സാണ് നേടിയിട്ടുള്ളത്. 10 സെഞ്ചുറികളും 73 അര്‍ധ സെഞ്ചുറികളും പേരിലുണ്ട്. 98 ടി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. Image: Instagram

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ