കൃഷ്ണഗുഡി - കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. നിലമ്പൂർ- ഷൊർണൂർ സ്റ്റേഷനാണ് കൃഷ്ണഗുഡിയിലെ റെയിൽവേസ്റ്റേഷൻ സീനിലും മറ്റും പ്രത്യക്ഷപ്പെട്ടത്. പിന്നെയും പിന്നെയ ആരോ .. എന്നുള്ള ഗാനത്തിലും ഈ സ്റ്റേഷന്റെ മനോഹാരിത പ്രകടമാണ്.