ട്രിപ്പിൾ ക്യാമറ, 5ജി, ഫാസ്റ്റ് ചാർജിങ്; മോട്ടറോള തിങ്ക്ഫോൺ 25 വിപണിയിൽ | Motorola ThinkPhone 25 Launched In European Market With Triple Camera And Fast Charging Malayalam news - Malayalam Tv9

Motorola ThinkPhone 25 : ട്രിപ്പിൾ ക്യാമറ, 5ജി, ഫാസ്റ്റ് ചാർജിങ്; മോട്ടറോള തിങ്ക്ഫോൺ 25 വിപണിയിൽ

Published: 

01 Oct 2024 22:34 PM

Motorola ThinkPhone 25 Launched : മോട്ടറോളയുടെ തിങ്ക്ഫോൺ 25 യൂറോപ്യൻ മാർക്കറ്റിൽ റിലീസായി. ട്രിപ്പിൾ ക്യാമറയും ഫാസ്റ്റ് ചാർജിങും അടക്കമുള്ള ഫീച്ചറുകളടക്കമാണ് ഫോൺ വിപണിയിലെത്തിയത്. വില എത്രയാണെന്ന് വ്യക്തമല്ല.

1 / 5മോട്ടറോള തിങ്ക്ഫോൺ 25 വിപണിയിലെത്തി. ട്രിപ്പിൾ റിയർ ക്യാമറ, 5ജി, ഫാസ്റ്റ് ചാർജിങ് തുടങ്ങി വിവിച ഫീച്ചറുകളുമായാണ് തിങ്ക്ഫോൺ 25 ആഗോള വിപണിയിലെത്തിയത്. 8 ജിബി റാം + 256 ജിബി മെമ്മറി എന്ന ഒരു ഓപ്ഷനേ നിലവിൽ തിങ്ക്ഫോൺ 25നുള്ളൂ. 68 വാട്ട് ഫാസ്റ്റ് ചാർജിങും 15 വാട്ട് വയർലസ് ചാർജിങും ഫോണിൽ സപ്പോർട്ട് ചെയ്യും. (Image Courtesy - Social Media)

മോട്ടറോള തിങ്ക്ഫോൺ 25 വിപണിയിലെത്തി. ട്രിപ്പിൾ റിയർ ക്യാമറ, 5ജി, ഫാസ്റ്റ് ചാർജിങ് തുടങ്ങി വിവിച ഫീച്ചറുകളുമായാണ് തിങ്ക്ഫോൺ 25 ആഗോള വിപണിയിലെത്തിയത്. 8 ജിബി റാം + 256 ജിബി മെമ്മറി എന്ന ഒരു ഓപ്ഷനേ നിലവിൽ തിങ്ക്ഫോൺ 25നുള്ളൂ. 68 വാട്ട് ഫാസ്റ്റ് ചാർജിങും 15 വാട്ട് വയർലസ് ചാർജിങും ഫോണിൽ സപ്പോർട്ട് ചെയ്യും. (Image Courtesy - Social Media)

2 / 5

6.63 ഇഞ്ച് സ്ക്രീനിൽ എൽടിപിഒ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ സോണി എൽവൈടി-700സി പ്രൈമറി സെൻസറിലുള്ള പ്രധാന ക്യാമറ ഫോണിലുണ്ട്. ട്രിപ്പിൾ ക്യാമറയിൽ 13 എംപ്പി അൾട്ര വൈഡ് ആംഗിൾ ക്യാമറയും 3* ഒപ്റ്റിക്കൽ സൂൻ സഹിതം 10 എംപി ടെലിഫോട്ടോ സെൻസറുമാണ് മറ്റ് ക്യാമറകൾ. 32 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. (Image Courtesy - Social Media)

3 / 5

പ്ലാസ്റ്റിക് ബിൽഡാണ് ഫോണിൻ്റേത്. കോർണിങ് ഗോറില്ല ഗ്ലാസ് 7ഐ പ്രൊട്ടക്ഷനും ഫോണിനുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 4310 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 14ൽ ആണ് ഫോനിൻ്റെ പ്രവർത്തനം. (Image Courtesy - Social Media)

4 / 5

5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ജിപിഎസ് തുടങ്ങി വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. ടൈപ്പ് സി യുഎസ്ബി പോർട്ടാണ് ഉള്ളത്. യൂറോപ്യൻ മാർക്കറ്റിൽ മാത്രമാണ് നിലവിൽ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. (Image Courtesy - Social Media)

5 / 5

ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക് എന്നീ സുരക്ഷാ സംവിധാനങ്ങളും ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. ഒരു ചാർജിൽ 34 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (Image Courtesy - Social Media)

പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍