5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Motorola Razr 50D : മോട്ടറോള റേസർ 50ഡി; മോട്ടറോളയുടെ ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ഉടൻ

Motorola Razr 50D Will Launch Soon : മോട്ടറോള റേസർ 50ഡി ഉടൻ വില്പനയ്ക്കെത്തും. ക്ലാംഷെൽ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 50ഡി നിലവിൽ പ്രീബുക്കിംഗ് ചെയ്യാനേ സാധിക്കൂ. ഒരു വേരിയൻ്റ് മാത്രമേ ഇപ്പോൾ പുറത്തിറങ്ങൂ എന്നാണ് വിവരം.

abdul-basith
Abdul Basith | Published: 14 Dec 2024 18:19 PM
മോട്ടറോളയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോൺ മോട്ടറോള റേസർ 50ഡി ഉടൻ വിപണിയിലേക്ക്. അടുത്ത ആഴ്ച ജാപ്പനീസ് മാർക്കറ്റിൽ ഫോൺ പുറത്തിറങ്ങും. ഇന്ത്യയിൽ ലഭ്യമായ റേസർ 50യോട് സാമ്യതയുള്ള ഡിസൈനാണ് ഫോണിൻ്റേത്. ക്ലാംഷെൽ ഫോൾഡബിൾ ഫോണാണ് ഇത്. (Image Courtesy - Social Media)

1 / 5
6.9 ഇഞ്ചിൻ്റെ പ്രധാന ഡിസ്പ്ലേയും 3.6 ഇഞ്ചിൻ്റെ മിനി ഡിസ്പ്ലേയുമാണ് ഫോണിലുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രൈമറി റിയർ ക്യാമറയ്ക്കൊപ്പം 13 മെഗാപിക്സലിൻ്റെ സെക്കൻഡറി ക്യാമറയും 32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുമുണ്ട്. (Image Courtesy - Social Media)

2 / 5
4000 എംഎഎച്ചിൻ്റെ ബാറ്ററിയാണ് മോട്ടറോള റേസർ 50ഡിയിൽ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി റാം + 256 ജിബി വേരിയൻ്റ് മാത്രമേ നിലവിൽ പുറത്തിറങ്ങൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഫോണിൽ ലഭിക്കും. (Image Courtesy - Social Media)

3 / 5
മോട്ടറോള റേസർ 50ഡിയുടെ വില ഏകദേശം 65,000 ഇന്ത്യൻ രൂപയാണ്. പ്രീഓർഡർ ചെയ്യാനുള്ള ഓപ്ഷനുണ്ട്. നിലവിൽ ജാപ്പനീസ്ന് മാർക്കറ്റിൽ മാത്രമാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഡിസംബർ 17 മുതൽ ഫോൺ വാങ്ങാനാവും. നിലവിൽ പ്രീ പർച്ചേസ് ചെയ്യാനുള്ള ഓപ്ഷനാനുള്ളത്. (Image Courtesy - Social Media)

4 / 5
ഇന്ത്യയിൽ ലഭ്യമായ റേസർ 50 മോഡലിൽ 6.9 ഇഞ്ച് പ്രധാന സ്ക്രീനും 3.63 ഇഞ്ച് മിനി സ്ക്രീനുമാണുള്ളത്. മീഡിയടെക് പ്രൊസസറും ഡ്യുവൽ ക്യാമറയും ഫോണിലുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും 32 എംപിയുടെ സെൽഫി ക്യാമറയും ഫോണിലുണ്ട്. (Image Courtesy - Social Media)

5 / 5