മോട്ടറോളയുടെ ഫോൾഡബിൾ ഫോണിന് വിലകുറഞ്ഞു; ഉടൻ വാങ്ങിയാൽ ലാഭം 10,000 രൂപ | Motorola Razr 50 Ultra Price Reliance Digital Stores Offer Rs 10000 Discount Malayalam news - Malayalam Tv9

Motorola Razr 50 Ultra : മോട്ടറോളയുടെ ഫോൾഡബിൾ ഫോണിന് വിലകുറഞ്ഞു; ഉടൻ വാങ്ങിയാൽ ലാഭം 10,000 രൂപ

Published: 

25 Jan 2025 12:15 PM

Motorola Razr 50 Ultra Price Drops: മോട്ടറോളയുടെ പ്രീമിയം ഫോൾഡബിൾ ഫോൺ മോട്ടറോള റേസർ 50 അൾട്രയ്ക്ക് 10,000 രൂപ വിലക്കുറവ്. റിപ്പബ്ലിക് ദിന ഓഫറുമായി ബന്ധപ്പെട്ടാണ് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫോൺ ലഭ്യമാവുക.

1 / 5മോട്ടറോളയുടെ പ്രീമിയം ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 50 അൾട്രയ്ക്ക് വിലകുറഞ്ഞു. താത്കാലികമായി 10,000 രൂപ വിലക്കുറവിലാണ് ഇപ്പോൾ ഫോൺ ലഭ്യമാവുക. എപ്പോൾ വരെയാണ് ഈ വിലക്കുറവെന്ന് വ്യക്തമല്ലെങ്കിലും ഇപ്പോൾ 10,000 രൂപ വിലക്കിഴിവിൽ ഫോൺ വാങ്ങാം. (Image Courtesy - Social Media)

മോട്ടറോളയുടെ പ്രീമിയം ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 50 അൾട്രയ്ക്ക് വിലകുറഞ്ഞു. താത്കാലികമായി 10,000 രൂപ വിലക്കുറവിലാണ് ഇപ്പോൾ ഫോൺ ലഭ്യമാവുക. എപ്പോൾ വരെയാണ് ഈ വിലക്കുറവെന്ന് വ്യക്തമല്ലെങ്കിലും ഇപ്പോൾ 10,000 രൂപ വിലക്കിഴിവിൽ ഫോൺ വാങ്ങാം. (Image Courtesy - Social Media)

2 / 5

2024ൽ പുറത്തിറങ്ങിയ മോട്ടറോള റേസർ 50 അൾട്രയുടെ ആദ്യ വില 99,999 രൂപയായിരുന്നു. ക്ലാംഷെൽ ഫോൾഡബിളായ ഫോൺ പിന്നീട് 79,999 രൂപ വിലയിലെത്തി. ഈ വിലയിൽ നിന്നും 10,000 കുറച്ചാണ് ഇപ്പോഴത്തെ ഓഫർ വില. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഓഫറാണ് ഇപ്പോൾ ഫോണിന് നൽകുന്നത്. (Image Courtesy - Social Media)

3 / 5

റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമാണ് നിലവിൽ ഈ വിലയ്ക്ക് മോട്ടറോള റേസർ 50 അൾട്ര ലഭിക്കുക. ജനുവരി 26ന് അവസാനിക്കുന്ന റിലയൻസ് ഡിജിറ്റൽ ഇന്ത്യ സെയിലിൻ്റെ ഭാഗമായാണ് പുതിയ ഓഫർ. വിലക്കുറവിനൊപ്പം 6,999 രൂപ വിലവരുന്ന മോട്ടോ ബഡ്സ്+ സൗജന്യമായി ലഭിക്കും. (Image Courtesy - Social Media)

4 / 5

10,000 രൂപ ക്യാഷ് ഡിസ്കൗണ്ടിന് പുറമെ ഐസിഐസിഐ ബാക്, കൊടാക് ബാങ്ക്, ബോബ്കാർഡ്, ഫെഡറൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ പ്രത്യേകമായി 2500 രൂപ വീണ്ടും കുറയും. അങ്ങനെ നോക്കുമ്പോൾ മോട്ടറോള റേസർ 50 അൾട്രയുടെ വില 67,499 രൂപയിലെത്തും. (Image Courtesy - Social Media)

5 / 5

സ്പാൻഡ്രാഗൺ 8എസ് ജെൻ 3 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൻ്റെ റാം 12 ജിബിയാണ്. 50 ജിബി മെഗാപിക്സലിൻ്റെ ഡ്യുവൽ ഔട്ടർ ക്യാമറയും 32 മെഗാപിക്സലിൻ്റെ ഇന്നർ ക്യാമറയും ഫോണിലുണ്ട്. 4000 എംഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ്, 15 വാട്ട് വയർലസ് ചാർജിങ് എന്നീ സൗകര്യങ്ങളും ഫോണിലുണ്ട്. (Image Courtesy - Social Media)

മാമ്പഴത്തിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുണ്ടോ?
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍
' ശ്രീനിയെ കണ്ടപ്പോൾ ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു'
അയേണിന്‍റെ കുറവുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ