സാഹസികത ഇഷ്ടമാണോ? മൺസൂൺ ട്രക്കിങ്ങിനു പറ്റിയ സ്ഥലങ്ങൾ ഇവ | monsoon-trekking-best-places-in-india Malayalam news - Malayalam Tv9

Monsoon Trekking: സാഹസികത ഇഷ്ടമാണോ? മൺസൂൺ ട്രക്കിങ്ങിനു പറ്റിയ സ്ഥലങ്ങൾ ഇവ

Published: 

23 Jun 2024 17:54 PM

മഴക്കാലത്ത് ട്രക്കിങ്ങിന് പോയാലോ... അൽപം സാഹസികതയും മഴയുടെ കുളിരുമായി പോകാൻ പറ്റിയ രാജ്യത്തെ പ്രമുഖ ട്രക്കിങ് സ്പോട്ടുകൾ പരിചയപ്പെടാം

1 / 53,556

3,556 അടി ഉയരത്തിലുള്ള ട്രക്കിങ് സ്പോട്ടാണ് വിസാപ്പൂർ ഫോർട്ട്. 1713-1720 കാലഘട്ടത്തിൽ മറാത്ത സാമ്രാജ്യത്തിലെ ആദ്യ പേഷ്വാ ആയിരുന്ന ബാലാജി വിശ്വനാഥാണ് വിസാപൂർ കോട്ട നിർമ്മിച്ചത്.

2 / 5

പ്രശസ്ത സന്യാസി മഹർഷി ഭൃഗു ആഴത്തിലുള്ള ധ്യാനത്തിൽ ഇരുന്ന സ്ഥലമാണ് ഭൃഗു തടാകം. മണാലിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കായി ഹിമാചൽ പ്രദേശിലാണ് ഈ ട്രെക്കിങ് സ്പോട്ട് ഉള്ളത്.

3 / 5

സിക്കിമിലെ ഏറ്റവും രസകരമായ ട്രെക്കിംഗ് റൂട്ടുകളിലൊന്നാണ് ഇത്.. ഗോചല ട്രെക്കിൻ്റെ ചെറിയ ട്രെക്ക് ഓപ്ഷനാണ് ദ്സോംഗ്രി ട്രെക്ക്.

4 / 5

വടക്കൻ കേരളത്തിലെ വയനാട്ടിലെ ചെമ്പ്രയുടെ കൊടുമുടിയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2100 മീറ്റർ ഉയരത്തിൽഉള്ള ചെമ്പ്രമല സഞ്ചാരികളുടെ പറുദീസയാണ്. ഹൃദയാകൃതിയിലുള്ള കുളം ഇവിടെയാണ്.

5 / 5

ഹരിഹർ ട്രെക്ക് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ട്രെക്കുകളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഹരിഹർ ഫോർട്ട് ഉള്ളത്.

Follow Us On
Exit mobile version