3,556 അടി ഉയരത്തിലുള്ള ട്രക്കിങ് സ്പോട്ടാണ് വിസാപ്പൂർ ഫോർട്ട്. 1713-1720 കാലഘട്ടത്തിൽ മറാത്ത സാമ്രാജ്യത്തിലെ ആദ്യ പേഷ്വാ ആയിരുന്ന ബാലാജി വിശ്വനാഥാണ് വിസാപൂർ കോട്ട നിർമ്മിച്ചത്.
പ്രശസ്ത സന്യാസി മഹർഷി ഭൃഗു ആഴത്തിലുള്ള ധ്യാനത്തിൽ ഇരുന്ന സ്ഥലമാണ് ഭൃഗു തടാകം. മണാലിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കായി ഹിമാചൽ പ്രദേശിലാണ് ഈ ട്രെക്കിങ് സ്പോട്ട് ഉള്ളത്.
സിക്കിമിലെ ഏറ്റവും രസകരമായ ട്രെക്കിംഗ് റൂട്ടുകളിലൊന്നാണ് ഇത്.. ഗോചല ട്രെക്കിൻ്റെ ചെറിയ ട്രെക്ക് ഓപ്ഷനാണ് ദ്സോംഗ്രി ട്രെക്ക്.
വടക്കൻ കേരളത്തിലെ വയനാട്ടിലെ ചെമ്പ്രയുടെ കൊടുമുടിയിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2100 മീറ്റർ ഉയരത്തിൽഉള്ള ചെമ്പ്രമല സഞ്ചാരികളുടെ പറുദീസയാണ്. ഹൃദയാകൃതിയിലുള്ള കുളം ഇവിടെയാണ്.
ഹരിഹർ ട്രെക്ക് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച ട്രെക്കുകളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഹരിഹർ ഫോർട്ട് ഉള്ളത്.