എന്നാൽ വിഷയത്തിൽ രൂക്ഷ പ്രതികരണമാണ് മുഹമ്മദ് ഷമി നടത്തിയിരിക്കുന്നത്. ഇതുപോലുള്ള തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നു മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളിൽനിന്ന് അഭ്യൂഹങ്ങൾ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി വ്യക്തമാക്കി.(Image credits: instagram)