യൂറോപ്പിലെ തന്നെ സുപ്രധാന ക്ലൗഡ് കംപ്യൂട്ടിങ് ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന ഇടമാണ് ആരാഗോൺ. ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള അനുമതിക്കായി മൈക്രോസോഫ്റ്റ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ആരാഗോണിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. ആരാഗോണിലെ സാരാഗോസയിലാണ് ഡാറ്റാ സെന്റർ സ്ഥാപിക്കാനൊരുങ്ങുന്നത്.