ഒളിമ്പിക്‌സ് വെറുതെയായില്ല; ഒറ്റ പരസ്യത്തിന് ഒന്നരക്കോടി, മനു ഭകാറിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച | manu bhaker's brand value has sixfolds increased, she is earning one and a half crores for advertisements Malayalam news - Malayalam Tv9

Manu Bhaker: ഒളിമ്പിക്‌സ് വെറുതെയായില്ല; ഒറ്റ പരസ്യത്തിന് ഒന്നരക്കോടി, മനു ഭകാറിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച

Updated On: 

11 Aug 2024 12:31 PM

Manu Bhaker's Net Worth: പാരിസ് ഒളിമ്പിക്‌സിന് ശേഷം കായിക ലോകത്തെ ഏറ്റവും പുതിയ സൂപ്പര്‍ താരമായി മനു ഭകാര്‍ മാറികഴിഞ്ഞു. നിരവധി കമ്പനികളാണ് മനുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്.

1 / 5ഒരൊറ്റ ഒളിമ്പിക്‌സ് മതി ഒരു കായിക താരത്തിന്റെ തലവര മാറ്റിയെഴുതാന്‍. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കല മെഡലിന്റെ തിളക്കത്തിലാണ് മനു ഭകാര്‍. ആ വിജയം ചെറുതല്ല. അതിന് പിന്നാലെ നാല്‍പതിലേറെ ബ്രാന്‍ഡുകളാണ് മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്.
Instagram Image

ഒരൊറ്റ ഒളിമ്പിക്‌സ് മതി ഒരു കായിക താരത്തിന്റെ തലവര മാറ്റിയെഴുതാന്‍. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കല മെഡലിന്റെ തിളക്കത്തിലാണ് മനു ഭകാര്‍. ആ വിജയം ചെറുതല്ല. അതിന് പിന്നാലെ നാല്‍പതിലേറെ ബ്രാന്‍ഡുകളാണ് മനുവിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്. Instagram Image

2 / 5

ആറിരട്ടിയോളമാണ് മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന് മുമ്പ് വരെ 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് പര്യങ്ങളില്‍ അഭിനയിക്കുന്നതിനോ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിനോ മനുവിന് ലഭിച്ചിരുന്നത്.Instagram Image

3 / 5

എന്നാല്‍ ഒളിമ്പിക്‌സിന് പിന്നാലെ ഇത് ഒന്നരക്കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ ഒന്നുമുതല്‍ 1.5 കോടി വരെയാണ് ഒരു പരസ്യത്തിന് മനുവിന് ലഭിക്കുന്നത്. Instagram Image

4 / 5

എന്നാല്‍ ചില കമ്പനികള്‍ മനുവിന്റെ സമ്മതം പോലുമില്ലാതെ അവരെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സംഭവത്തില്‍ മനുവിന്റെ മീഡിയ ടീം അന്‍പതിലേറെ കമ്പനികള്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്. Instagram Image

5 / 5

ഇതുമാത്രമല്ല, മനുവിന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന്റെ മുമ്പ് വരെ രണ്ടര ലക്ഷത്തില്‍ താഴെ മാത്രം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോള്‍ 10 ലക്ഷത്തിന് മുകളിലാണ് ഫോളോവേഴ്‌സുള്ളത്. Instagram Image

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ