5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy Birthday Manju Warrier: ഇത് പ്രായം തോൽക്കും മൊഞ്ച്…; മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് ജന്മദിനം

Happy Birthday Manju Warrier: 1995ൽ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ 'സല്ലാപ'ത്തിലൂടെ നായികയായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ആ പാവാടക്കാരിയെ ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 10 Sep 2024 08:51 AM
അവളുടെ ഒരു ഭാവം കണ്ടില്ലേ.... മഞ്ജു വാര്യർ ആണെന്നാ വിചാരം.... ഇത് മലയാളികളുടെ നാവിലെ സ്ഥിരം പല്ലവിയാണ്. ഇത് കേൾക്കാത്ത പെൺകുട്ടികളും നാട്ടിൽ കുറവാണ്. അത് കേൾക്കുമ്പോൾ ചെറിയൊരു അഹങ്കാരവും ആകാം... അങ്ങനെ മലയാളികളുടെ സ്വന്തം അഹങ്കാരമായ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം. 46ാം വയസിലെത്തി നിൽക്കുമ്പോഴും നമുടെ എല്ലാം മനസ്സിൽ ഇപ്പോഴും സല്ലാപത്തിലെ പാവാടികാരിയാണ്. (Image Credits: Instagram)

1 / 7
മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരമാണ് മഞ്ജു വാര്യർ. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മഞ്ജുവിന് ആശംസയുമായി എത്തുന്നത്. 1995ൽ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ 'സല്ലാപ'ത്തിലൂടെ നായികയായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ആ പാവാടക്കാരിയെ ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തുപിടിക്കുന്നു. (Image Credits: Instagram)

2 / 7
സല്ലാപം എന്ന ചിത്രം ആയിരുന്നു മലയാള സിനിമയിൽ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിനെ തേടിയെത്തിയിട്ടുണ്ട്. (Image Credits: Instagram)

3 / 7
ശേഷം മലയാളത്തിൽ തരം​ഗം സൃഷ്ടിച്ചുകൊണ്ടായിരുന്നു മഞ്ജുവിൻ്റെ വളർച്ച. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, ദില്ലിവാല രാജകുമാരൻ, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പ്രണയവർണ്ണങ്ങൾ, കന്മദം, എന്നിങ്ങനെ നീളുന്നും ലേഡി സൂപ്പർസ്റ്റാറിൻ്റെ ചിത്രങ്ങൾ. (Image Credits: Instagram)

4 / 7
വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത മഞ്ജു 2014ൽ ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിലൂടെ വളരെ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയിൽ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി. (Image Credits: Instagram)

5 / 7
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മഞ്ജുവിൻ്റെ വേട്ടയാനിൽ നിന്നുള്ള ആദ്യ ട്രാക്ക് ഇന്നലെ പുറത്തിറങ്ങിയത്. മഞ്ജുവിൻ്റെ തകർപ്പൻ ന‍ൃത്തച്ചുവടുകളും പാട്ടിനെ കൂടുതൽ ഭം​ഗിയാക്കുന്നു. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. (Image Credits: Instagram)

6 / 7
മഞ്ജു വാര്യരെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് വേട്ടയാൻ നിർമ്മിച്ചിരിക്കുന്നത്. (Image Credits: Instagram)

7 / 7
Latest Stories