തുടർന്ന് തമിഴ് ഉൾപ്പെടെയുള്ള സിനിമകളിൽ മഞ്ജു തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. തമിഴിൽ എത്തിയ മഞ്ജു വാര്യർക്ക് നടൻ അജിത് കുമാർ ബൈക്ക് റൈഡിനോടുള്ള കമ്പവും നൽകി. തുനിവ് സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തും മഞ്ജുവും ചേർന്ന വലിയ സംഘം ബൈക്ക് ട്രിപ്പ് നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.