Mamta Mohandas: മംമ്ത മോഹൻദാസ്, ക്യാൻസറിനെ തോൽപ്പിച്ച വിപ്ലവകാരി | Mamta Mohandas, she Fought Cancer and won the battle Malayalam news - Malayalam Tv9

Mamta Mohandas: മംമ്ത മോഹൻദാസ്, ക്യാൻസറിനെ തോൽപ്പിച്ച വിപ്ലവകാരി

Published: 

13 Nov 2024 23:08 PM

Mamta Mohandas Cancer Journey: 2009-ലാണ് നടി മംമ്ത മോഹൻദാസിന് ക്യാൻസർ പിടിപ്പെടുന്നത്. 7 വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്യാൻസറിനെ നടി അതിജീവിച്ചത്.

1 / 5ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി മംമ്ത മോഹൻദാസ്. ആരോ​ഗ്യമാണ് ജീവന്റെ അടിസ്ഥാനം. ജീവനറ്റ് പോയാൽ എന്തുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ശരീരത്തെ കാർന്നു തിന്നുന്ന രോഗങ്ങൾ പിടിപെടുമ്പോൾ ആരായാലും ഒന്നു തളരും. എന്നാൽ ഇന്ന് അര്‍ബുദത്തിനെതിരെ പോരാടുന്ന പലര്‍ക്കും പ്രചോദനമാണ് മംമ്ത. (Image Credits: Mamta Mohandas)

ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി മംമ്ത മോഹൻദാസ്. ആരോ​ഗ്യമാണ് ജീവന്റെ അടിസ്ഥാനം. ജീവനറ്റ് പോയാൽ എന്തുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ശരീരത്തെ കാർന്നു തിന്നുന്ന രോഗങ്ങൾ പിടിപെടുമ്പോൾ ആരായാലും ഒന്നു തളരും. എന്നാൽ ഇന്ന് അര്‍ബുദത്തിനെതിരെ പോരാടുന്ന പലര്‍ക്കും പ്രചോദനമാണ് മംമ്ത. (Image Credits: Mamta Mohandas)

2 / 5

സ്വന്തം ജീവിതത്തിലൂടെ ക്യാൻസറിനെ എങ്ങനെ പൊരുതി തോൽപ്പിക്കാമെന്ന് മംമ്ത കാണിച്ചു തരുന്നു. സിനിമയിലെ ഹിറോ പരിവേഷം ജീവിതത്തിലും പകർന്നാടിയ താരം. ക്യാൻസർ രോ​ഗികൾക്ക് മാത്രമല്ല, ജീവിതത്തില്‍ തോറ്റു പോയെന്ന് വിചാരിക്കുന്നവർക്ക് പ്രചോദനമാണ് ഈ താരം. (Image Credits: Mamta Mohandas)

3 / 5

രണ്ട് തവണയാണ് കാൻസറിനെ മംമ്ത പൊരുതി തോൽപ്പിച്ചത്. ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദം 2009-ലാണ് മംമ്തയെ തേടിയെത്തിയത്. 20-കളിൽ സിനിമാ ജീവിതം ആരംഭിച്ച സമയമായിരുന്നു അത്. തുടര്‍ന്ന് ക്യാൻസറിനെതിരെയുള്ള 7 വര്‍ഷം നീണ്ട പോരാട്ടം നടി ആരംഭിച്ചു. ചികിത്സയുടെ ഭാ​ഗമായി 2 വർഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിന്നു. (Image Credits: Mamta Mohandas)

4 / 5

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013-ല്‍ അര്‍ബുദം എന്ന വിരുന്നുകാരൻ വീണ്ടും മംമ്തയെ തേടിയെത്തി. എന്നാൽ മംമ്തയെ കീഴ്പ്പെടുത്താൻ വിരുന്നുകാരനുമായില്ല. ഇക്കാലയളവില്‍ നടി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. അമേരിക്കയിലായിരുന്നു ചികിത്സ. (Image Credits: Mamta Mohandas)

5 / 5

‍‍2016-ല്‍ എഫ്ഡിഎ നടത്തിയ നിവോലുമാബ് മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാ​ഗമായും മംമ്ത മാറി. ഹോഡ്കിന്‍ ലിംഫോമ രോഗികൾക്ക് വേണ്ടിയുള്ളതാണ് ഈ മരുന്ന്. ഇത് വിജയകരമായതോടെയാണ് ക്യാൻസറിനെതിരായ മംമതയുടെ 7 വർഷം നീണ്ട പോരാട്ടം അവസാനിച്ചത്. (Image Credits: Mamta Mohandas)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ