മല്ലികാർജുൻ ഖാർ​ഗെയ്ക്കെ സംഭവിച്ചത് എന്ത്? നിലവിലെ ആരോ​ഗ്യസ്ഥിതി എങ്ങനെ | mallikarjun kharge health condition and what happened to him, details in malayalam Malayalam news - Malayalam Tv9

Mallikarjun Kharge: മല്ലികാർജുൻ ഖാർ​ഗെയ്ക്കെ സംഭവിച്ചത് എന്ത്? നിലവിലെ ആരോ​ഗ്യസ്ഥിതി എങ്ങനെ

Published: 

30 Sep 2024 20:56 PM

Mallikarjun Kharge Health: വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ അണികൾ ചേർന്ന് കസേരയിൽ ഇരുത്തുകയും വെള്ളം നൽകുകയുമായിരുന്നു. പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെയാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് കുറച്ച് നേരം വിശ്രമിച്ച ശേഷം ഖാർ​ഗെ പ്രസം​ഗം വീണ്ടും തുടരുകയായിരുന്നു.

1 / 4കശ്മീരിലെ കത്വയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒക്ടോബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി താക്കൂർ ബൽബിർ സിം​ഗിന് വേണ്ടി പ്രചാരണം നടത്താനാണ് ഖാർ​ഗെ കശ്മീരിലെത്തിയത്. (Image Credits: PTI)

കശ്മീരിലെ കത്വയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒക്ടോബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി താക്കൂർ ബൽബിർ സിം​ഗിന് വേണ്ടി പ്രചാരണം നടത്താനാണ് ഖാർ​ഗെ കശ്മീരിലെത്തിയത്. (Image Credits: PTI)

2 / 4

വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ അണികൾ ചേർന്ന് കസേരയിൽ ഇരുത്തുകയും വെള്ളം നൽകുകയുമായിരുന്നു. പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെയാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് കുറച്ച് നേരം വിശ്രമിച്ച ശേഷം ഖാർ​ഗെ പ്രസം​ഗം വീണ്ടും തുടരുകയായിരുന്നു. (Image Credits: PTI)

3 / 4

താൻ പെട്ടെന്നൊന്നും മരിക്കില്ലെന്നും മോദി സർക്കാരിനെ താഴെയിറക്കുന്നത് വരെ ജീവനോടെയുണ്ടാകുമെന്നുമാണ് പിന്നീട് ഖാർ​ഗെ പറ‍ഞ്ഞത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തൻ്റെ പ്രസംഗം അൽപനേരം നിർത്തിയതിൽ അദ്ദേഹം ജനങ്ങളോട് ക്ഷമയും ചോദിച്ചു. (Image Credits: PTI)

4 / 4

ഖാർഗെയുടെ ആരോഗ്യവിവരം പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു. ആരോ​ഗ്യം മെച്ചപ്പെടുവാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. (Image Credits: PTI)

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ