'കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ'; മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രനും | Mallika Sukumaran celebrates 70th birthday with Prithviraj and Indrajith photos goes viral Malayalam news - Malayalam Tv9

Mallika Sukumaran: ‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ’; മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രനും

Published: 

05 Nov 2024 07:38 AM

Mallika Sukumaran: 'കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

1 / 5മലയാളികളുടെ എന്നും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റെത്. താരകുടുംബത്തിലെ വിശേഷം അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ ജന്മദിന ആഘോഷത്തിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. മക്കളും മരുമക്കളും കൊച്ചുമക്കളുമായി പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം. (​Image credits: instagram)

മലയാളികളുടെ എന്നും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റെത്. താരകുടുംബത്തിലെ വിശേഷം അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ ജന്മദിന ആഘോഷത്തിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. മക്കളും മരുമക്കളും കൊച്ചുമക്കളുമായി പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം. (​Image credits: instagram)

2 / 5

സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു.(​Image credits: instagram)

3 / 5

മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം. പതിവ് പോലെ അടുത്ത ബന്ധുക്കളും സു​ഹൃത്തുക്കളും മാത്രമാണ് ആ​ഘോഷ പരിപാടിയിൽ പങ്കെടുത്തത്. ദുബായ് ട്രിപ്പ് വരെ കാൻസൽ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയിൽ എത്തി. (​Image credits: instagram)

4 / 5

‘‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. രണ്ട് മരുമക്കളേയും ഇടത്തും വലത്തും ഇരുത്തി നിറചിരിയുമായി ഇരിക്കുന്ന മല്ലിക സുകുമാരനാണ് പൃഥ്വിരാജ് പങ്കിട്ട ആദ്യത്തെ ചിത്രത്തിലുള്ളത്. (​Image credits: instagram)

5 / 5

മറ്റൊന്നിൽ കൊച്ചുമക്കളിൽ ഏറ്റവും ഇളയവളായ ആലിയെന്ന് വിളിക്കുന്ന അലംകൃതയെ മടിയിലിരുത്തിയുള്ള മല്ലികയാണുള്ളത്. വളരെ അപൂർവമായി മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പുറത്തുവിടാറുള്ളൂ. അതുകൊണ്ടു തന്നെ ആലി ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടി. ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. (​Image credits: instagram)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു