ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായാണ് അഞ്ജു കുര്യൻ സിനിമയിൽ ചുവടുവയ്ക്കുന്നത്. ചില ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയുമായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ അഞ്ജു.
ഡീപ് നെക്കുള്ള പിങ്ക് നിറത്തിലെ മിനി ബോഡികോൺ ഔട്ട്ഫിറ്റാണ് അഞ്ചു ധരിച്ചിരിക്കുന്നത്. സിൽവർ ഹാങ്ങിങ് കമ്മൽ മാത്രമാണ് ആക്സസറിയായുള്ളത്.
അഞ്ജു കുര്യൻ്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും അഞ്ജു പങ്കുവച്ചിട്ടുമുണ്ട്. ചിത്രങ്ങളുടെയും വീഡിയോയുടെയും താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയത്.
സണ്ണി ലിയോണിയെയും നോറ ഫത്തേഹിയെയും പോലെ മനോഹരമായ ശരീരഘടനയാണ് അഞ്ചുവിൻ്റേതെന്നും ചിലർ കമൻറ് ചെയ്തു. എന്നാൽ വിമർശനങ്ങൾക്കും കുറവൊന്നുമില്ല.
സിനിമയില്ലാത്തതിനാലും സിനിമയിൽ അവസരങ്ങൾ കിട്ടാനുമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതെന്ന രീതിയിലുള്ള വിമർശനങ്ങളും കമന്റുകളും ചിലർ പങ്കുവച്ചിട്ടുണ്ട്.