പ്രതിരോധ ശേഷി കൂട്ടാൻ കുടംപുളി കഴിക്കാം; രുചിവീരൻ കുടംപുളിയുടെ ​ഗുണങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

പ്രതിരോധ ശേഷി കൂട്ടാൻ കുടംപുളി കഴിക്കാം; രുചിവീരൻ കുടംപുളിയുടെ ​ഗുണങ്ങൾ

Published: 

15 Apr 2024 17:39 PM

ഗ്രാസിനിയ ഇന്‍ഡിക്ക എന്ന ശാസ്ത്രനാമമുള്ള കുടംപുളി മാംഗോസ്റ്റീന്‍ കുടുംബത്തിലെ അംഗമാണ്. ഇന്‍ഡോനേഷ്യയാണ് ജന്മദേശം.

1 / 5കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന പ്രധാനിയാണ് പുളി. വാളന്‍ പുളി (Tarmarind), കുടംപുളി (Kokum) അഥവാ മലബാര്‍ പുളി എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്.

കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന പ്രധാനിയാണ് പുളി. വാളന്‍ പുളി (Tarmarind), കുടംപുളി (Kokum) അഥവാ മലബാര്‍ പുളി എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്.

2 / 5

വിറ്റാമിന്‍-സി, സിട്രിക് ആസിഡ്, മാലിക് ആസിഡ്, അസറ്റിക് ആസിഡ്, അസ്‌കോര്‍ബിക് ആസിഡ് എന്നീ ആന്റി ഓക്‌സിഡന്റുകളും ഗ്രാസിനോള്‍ എന്ന ഘടകവും കുടംപുളിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ആന്റി ബാക്ടീരിയില്‍-ആന്റി കാര്‍സിനോജിക് ഗുണങ്ങള്‍ ഉള്ള ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കും.

3 / 5

ഇതിലെ ഹൈഡ്രോസിട്രിക് ആസിഡ് (HCA) എന്ന ഘടകം ദഹനസംബന്ധമായ അസ്വസ്ഥതകളെ അകറ്റി മലബന്ധം, അസിഡിറ്റി എന്നിവ തടയുന്നു. എച്ച്.സി.എ. അമിതകൊഴുപ്പിനെ തടഞ്ഞ് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

4 / 5

ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും പുളി ഒരുനേരത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് നല്ലത്. പരമാവധി 10 ഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടതില്ല.

5 / 5

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം താഴാന്‍ ഇവയുടെ അമിത ഉപയോഗം കാരണമാകാം. അതിനാല്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?