700 ഏക്കറില്‍ പ്രകൃതി തീര്‍ത്ത വിസ്മയം; സഞ്ചാരികളെ കാത്ത് മാടായിപ്പാറ | madayipara-hidden-spot-700 acres of natural wonder; Madayipara waiting for tourists Malayalam news - Malayalam Tv9

Madayipara Hidden Spot: 700 ഏക്കറില്‍ പ്രകൃതി തീര്‍ത്ത വിസ്മയം; സഞ്ചാരികളെ കാത്ത് മാടായിപ്പാറ

Updated On: 

13 Jun 2024 18:18 PM

Hidden Tourist Spots in Kannur: നിരവധി പക്ഷികളും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെയും കൊണ്ട് ഏറെ സുന്ദരമാണ് ഇന്ന് മാടായിപ്പാറ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിലെങ്കില്‍ അതൊരു തീരാനഷ്ടം തന്നെയാണ്.

1 / 6കണ്ണൂര്‍

കണ്ണൂര്‍ നഗരത്തില്‍ നിന്നും മാറി 30 കിലോമീറ്റര്‍ അകലെ പഴയങ്ങാടിയിലാണ് മാടായിപ്പാറയുള്ളത്. 700 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി തീര്‍ത്ത വിസ്മയം എന്നുതന്നെ വിശേഷിക്കാം മാടായിപ്പാറയെ.

2 / 6

മുന്നൂറിലധികം പൂക്കള്‍ വിരിയുന്ന ഇടമാണ് മാടായിപ്പാറ. മാടായിയുടെ പടിഞ്ഞാറ് ഏഴിമലയും തെക്ക് കിഴക്ക് പഴയങ്ങാടിപ്പുഴയും കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് ഒരിക്കലും മനസില്‍ നിന്ന് മായാത്ത കാഴ്ചയാണ്.

3 / 6

വേനലും വര്‍ഷവും വസന്തവുമെല്ലാം മാടായിപ്പാറയെ ഓരോ നിറങ്ങളിലേക്ക് കൊണ്ടുപോകും. വേനല്‍കാലത്ത് സ്വര്‍ണ നിറത്തിലും മഴക്കാലത്ത് പച്ചപുതച്ചും വസന്തകാലത്ത് നീല കാട്ടുപ്പൂക്കള്‍ കൊണ്ടുമൂടിയും പാറയെ കാണാം.

4 / 6

കോലത്തുനാട്ടിലെ രാജാവായിരുന്ന ഉദയവര്‍മന്റെ ആസ്ഥാനമായിരുന്നു മാടായിപ്പാറ. അദ്ദേഹത്തിന്റെ സദസ്യനായിരുന്ന ചെറുശേരി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

5 / 6

ഏഴിമാല രാജ്യത്തിന്റെ ഭരണ കേന്ദ്രം കൂടിയായിരുന്നു ഇവിടം. വല്ലഭ രാജാവ് നിര്‍മ്മിച്ച ഗംഭീരമായ മാടായികോട്ടയും ഇവിടെ കാണാം.

6 / 6

നിരവധി പക്ഷികളും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെയും കൊണ്ട് ഏറെ സുന്ദരമാണ് ഇന്ന് മാടായിപ്പാറ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിലെങ്കില്‍ അതൊരു തീരാനഷ്ടം തന്നെയാണ്.

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌