കണ്ണൂര്‍ നഗരത്തില്‍ നിന്നും മാറി 30 കിലോമീറ്റര്‍ അകലെ പഴയങ്ങാടിയിലാണ് മാടായിപ്പാറയുള്ളത്. 700 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പ്രകൃതി തീര്‍ത്ത വിസ്മയം എന്നുതന്നെ വിശേഷിക്കാം മാടായിപ്പാറയെ.
മുന്നൂറിലധികം പൂക്കള്‍ വിരിയുന്ന ഇടമാണ് മാടായിപ്പാറ. മാടായിയുടെ പടിഞ്ഞാറ് ഏഴിമലയും തെക്ക് കിഴക്ക് പഴയങ്ങാടിപ്പുഴയും കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് ഒരിക്കലും മനസില്‍ നിന്ന് മായാത്ത കാഴ്ചയാണ്.
വേനലും വര്‍ഷവും വസന്തവുമെല്ലാം മാടായിപ്പാറയെ ഓരോ നിറങ്ങളിലേക്ക് കൊണ്ടുപോകും. വേനല്‍കാലത്ത് സ്വര്‍ണ നിറത്തിലും മഴക്കാലത്ത് പച്ചപുതച്ചും വസന്തകാലത്ത് നീല കാട്ടുപ്പൂക്കള്‍ കൊണ്ടുമൂടിയും പാറയെ കാണാം.
കോലത്തുനാട്ടിലെ രാജാവായിരുന്ന ഉദയവര്‍മന്റെ ആസ്ഥാനമായിരുന്നു മാടായിപ്പാറ. അദ്ദേഹത്തിന്റെ സദസ്യനായിരുന്ന ചെറുശേരി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
ഏഴിമാല രാജ്യത്തിന്റെ ഭരണ കേന്ദ്രം കൂടിയായിരുന്നു ഇവിടം. വല്ലഭ രാജാവ് നിര്‍മ്മിച്ച ഗംഭീരമായ മാടായികോട്ടയും ഇവിടെ കാണാം.
നിരവധി പക്ഷികളും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെയും കൊണ്ട് ഏറെ സുന്ദരമാണ് ഇന്ന് മാടായിപ്പാറ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിലെങ്കില്‍ അതൊരു തീരാനഷ്ടം തന്നെയാണ്.