എം4 ചിപ് അടങ്ങുന്ന മാക്ബുക് എയർ 2025ൽ വിപണിയിലെത്തും | MacBook Air With M4 Chip Will Come Out In 2025 With iPhone SE iPad And iPad Air Malayalam news - Malayalam Tv9

MacBook Air : എം4 ചിപ് അടങ്ങുന്ന മാക്ബുക് എയർ 2025ൽ വിപണിയിലെത്തും

Published: 

24 Oct 2024 18:41 PM

MacBook Air With M4 Chip : മാക്ക്ബുക്ക് എയറിൻ്റെ എം4 ചിപ് അടങ്ങിയ പതിപ്പ് അടുത്ത വർഷം പുറത്തിറങ്ങും. അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ ഇത് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

1 / 5മാക്ക്ബുക്ക്

മാക്ക്ബുക്ക് എയറിൻ്റെ അപ്ഡേറ്റഡ് വേർഷൻ അടുത്ത വർഷം പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. എം4 ചിപ്പ് അടങ്ങുന്ന മാക്ക്ബുക്ക് എയർ മോഡലാണ് 2025 ആദ്യം പുറത്തിറങ്ങുക. എം4 ചിപ്പ് അടങ്ങുന്ന മാക് സ്റ്റുഡിയോ മോഡലും ആപ്പിൾ അണിയറയിലൊരുക്കുന്നുണ്ട് എന്നാണ് വിവരം. (Image Courtesy - Social Media)

2 / 5

എം4 ചിപ് അടങ്ങുന്ന മറ്റ് മാക് മോഡലുകൾ അടുത്ത ആഴ്ച വിപണിയിലെത്തും. ഐമാക്, മാക്ബുക്ക് പ്രോ, മാക് മിനി തുടങ്ങിയ മോഡലുകളാണ് അടുത്ത ആഴ്ച പുറത്തിറങ്ങുക. ഇക്കൊല്ലത്തെ ആപ്പിളിൻ്റെ അവസാന ഹാർഡ്‌വെയർ ലോഞ്ചാവും ഇത്. (Image Courtesy - Social Media)

3 / 5

നിലവിൽ നിർമാണത്തിലുള്ള ഐഫോൺ എസ്ഇ, ഐപാഡ്, ഐപാഡ് എയർ മോഡലുകൾക്കൊപ്പമാവും എം4 ചിപ്പ് അടങ്ങിയ മാക്ക്ബുക്ക് എയറും ആപ്പിൾ അവതരിപ്പിക്കുക. നിലവിലെ മാക്ക്ബുക്ക് എയർ എം3 ചിപ്പിലാണ് പ്രവർത്തിക്കുന്നത്. എം4 ചിപ്പ് കുറേക്കൂടി ശക്തമാണ്. (Image Courtesy - Social Media)

4 / 5

ഇക്കഴിഞ്ഞ മാർച്ചിലാണ് എം3 ചിപ്പിൽ പ്രവർത്തിക്കുന്ന മാക്ക്ബുക്ക് എയർ പുറത്തിറങ്ങിയത്. എം4 ചിപ്പിൽ പ്രവർത്തിക്കുന്ന മാക്ക് ബുക്ക് എയർ അടുത്ത വർഷം മാർച്ചിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Social Media)

5 / 5

13 ഇഞ്ച്, 15 ഇഞ്ച് ഡിസ്പ്ലേ സൈസുകളിൽ മാക്ക്ബുക്ക് എയർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിൽ മാറ്റമുണ്ടാവില്ല. വരുന്ന ഡിസംബറിൽ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉണ്ടാവാനിടയുണ്ട്. ഇത് കഴിഞ്ഞാവും പുതിയ മാക്ക്ബുക്ക് എയർ മോഡൽ അവതരിപ്പിക്കപ്പെടുക. (Image Courtesy - Social Media)

Related Stories
Justice Sanjiv Khanna: ജസ്റ്റിസ്‌ ചന്ദ്രചൂഡിൻ്റെ പിൻഗാമി… അറിയാം ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരെന്ന്
Actor Bala : കന്നഡ സ്വദേശിനി, ഗായിക, ഡോക്ടർ, ഇപ്പോൾ മുറപ്പെണ്ണ്; ബാലയുടെ ജീവിതസഖി ആയവർ
BTS Jungkook: ക്രിസ്മസിന് സാന്റയും വേണ്ട കളിപ്പാട്ടവും വേണ്ട, ബിടിഎസ് ജങ്കൂക്കിനെ മതി; അഞ്ച് വയസുകാരന്റെ ആവശ്യം ഇതോടകം വൈറൽ
Health tips: സോക്സില്ലാതെ ഷൂ ധരിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉറപ്പ്
Diwali Gifts: ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് കൊടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ 4000 രൂപയിൽ താഴെ വരുന്ന ഗാഡ്ജറ്റുകൾ ആയാലോ?
Kerala Gold Rate: സ്വർണം വാങ്ങാൻ വരട്ടെ! വിലയിൽ നേരിയ കുറവ്; ഇനിയും കുറയുമോ? ഇന്നത്തെ നിരക്കറിയാം
ആമസോണിൽ ദിവാലി സെയിൽ; ഈ ഓഫറുകൾ മിസ്സാക്കരുത്
ധൈര്യമായി കടുപ്പത്തിൽ കാപ്പിയും ചായയും കുടിച്ചോളൂ....
ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?