എം.ടി പറഞ്ഞതിൽ പൊരുളുണ്ടോ? കണ്ണാന്തളി പൂക്കൾക്ക് മണമുണ്ടോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ... | m-t-vasudevan-nair-kannanthalipooo-smell in real or not study Malayalam news - Malayalam Tv9

M T Vasudevan Nair : എം.ടി പറഞ്ഞതിൽ പൊരുളുണ്ടോ? കണ്ണാന്തളി പൂക്കൾക്ക് മണമുണ്ടോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

Updated On: 

25 Jun 2024 11:10 AM

എം.ടി വാസുദേവൻ നായരുടെ കഥകളിൽ തെളിയുന്ന കണ്ണാന്തളിയെ ആരും മറക്കാൻ സാധ്യത ഇല്ല. പുന്നെല്ലിൻ്റെ മണമാണ് കണ്ണാന്തളി പൂക്കൾക്ക് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഈ മണം ുള്ളതാണോ എന്ന് ​ഗവേഷകർ പരിശോധിക്കുകയുണ്ടായി.

1 / 5ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ സൗഭാ​ഗ്യമായി വിരിയുന്ന കുന്നിന്‍ചെരുവിലെ സമൃദ്ധമായ കണ്ണാന്തളിപ്പൂക്കളെപ്പറ്റി എം.ടി പറയുമ്പോൾ ഓണക്കാലത്തേക്ക് മലയാളികളും എത്തുമായിരുന്നു.

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ സൗഭാ​ഗ്യമായി വിരിയുന്ന കുന്നിന്‍ചെരുവിലെ സമൃദ്ധമായ കണ്ണാന്തളിപ്പൂക്കളെപ്പറ്റി എം.ടി പറയുമ്പോൾ ഓണക്കാലത്തേക്ക് മലയാളികളും എത്തുമായിരുന്നു.

2 / 5

അവയ്ക്ക് പുന്നെല്ലരിയുടെ നിറവും ഗന്ധവുമായിരുന്നുവെന്നും 'കണ്ണാന്തളിപ്പൂക്കളുടെ കാലം' എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

3 / 5

കുന്നിന്‍ചെരിവുകള്‍ കുടിയിരിപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിപ്പൂക്കള്‍ പിന്നെ വളരാതായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണാന്തളിക്ക് പല പേരുകളുണ്ട്. മലബാറില്‍ കാച്ചിപ്പൂവ് എന്നാണ് പേര്. പണ്ടുകാലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുണ്ടായതിനാലാണ് ഈ പേര്.

4 / 5

കണ്ണാന്തളിക്ക് എക്സാക്കം ടെട്രാഗോണം എന്ന ശാസ്ത്രീയനാമമാണ് സസ്യശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. ജെന്‍ഷ്യനേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമായാണ് ഇതിനെ കണക്കാക്കുന്നത്. എം.ടി പറഞ്ഞതിനെ ശരിവെയ്ക്കുന്ന ഒരു പഠനം അടുത്തിടെ ഉണ്ടായിരുന്നു. കണ്ണാന്തളിപ്പൂക്കളുടെ അതേ ജനുസില്‍പെട്ട മറ്റൊരു ചെടിയിലാണ് പഠനം നടന്നത്.

5 / 5

ചെടിയുടെ പൂവിന്റെ മണത്തെ ഓര്‍മ്മിപ്പിക്കുന്ന പുതുമയുടേയും പച്ചപ്പിന്റേയും ഗന്ധം 42 ജൈവസംയുക്തങ്ങള്‍ കാരണമാണെന്നു കണ്ടെത്തുകയുണ്ടായി. ലിമോണീന്‍, ആല്‍ഫാ-പൈനീന്‍ എന്നിവയായിരുന്നു ഇതില്‍ മുഖ്യം. എന്നാല്‍, ഇവയിലേതെങ്കിലും കണ്ണാന്തളിപ്പൂക്കളില്‍ കാണുന്നുണ്ടോ എന്നത് സമര്‍ത്ഥിക്കുന്നതിന് ആവശ്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍