ചെടിയുടെ പൂവിന്റെ മണത്തെ ഓര്‍മ്മിപ്പിക്കുന്ന പുതുമയുടേയും പച്ചപ്പിന്റേയും ഗന്ധം 42 ജൈവസംയുക്തങ്ങള്‍ കാരണമാണെന്നു കണ്ടെത്തുകയുണ്ടായി. ലിമോണീന്‍, ആല്‍ഫാ-പൈനീന്‍ എന്നിവയായിരുന്നു ഇതില്‍ മുഖ്യം. എന്നാല്‍, ഇവയിലേതെങ്കിലും കണ്ണാന്തളിപ്പൂക്കളില്‍ കാണുന്നുണ്ടോ എന്നത് സമര്‍ത്ഥിക്കുന്നതിന് ആവശ്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.