5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ

'Marco' Fame Yukti Thareja : മാർക്കോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മരിയ അവതരിപ്പിച്ചത് യുക്തിയാണ്. താരത്തിന്റെ ആദ്യ മലയാള അരങ്ങേറ്റം കൂടിയാണ് ഇത്.

sarika-kp
Sarika KP | Updated On: 23 Dec 2024 23:41 PM
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് മാർക്കോ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇതിനു പിന്നാലെയിതാ ‘മാർക്കോ’ എന്ന ഐക്കണിക് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തി നടി യുക്തി തരേജ. ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ ഉണ്ണിമുകുന്ദന്റെ പ്രകടനത്തെയും താരം എടുത്ത് പറയുന്നുണ്ട്.  (​image credits: instagram)

1 / 5
സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ് എന്നാണ് ഉണ്ണി മുകുന്ദനെ കുറിച്ച് താരം പറഞ്ഞത്. മാർക്കോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മരിയ അവതരിപ്പിച്ചത് യുക്തിയാണ്. താരത്തിന്റെ ആദ്യ മലയാള അരങ്ങേറ്റം കൂടിയാണ് ഇത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ്, ന‍ടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ ഹനീഫ് അദേനി ,സിനിമയുടെ മുഴുവൻ ടീം അംങങ്ങളെയും താരം ടാ​ഗ് ചെയ്ത് നന്ദിയറിയിച്ചിട്ടുണ്ട്.(​image credits: instagram)

2 / 5
‘‘എന്റെ സൂപ്പർ കൂൾ  നിർമാതാവ് ഷെരീഫ് മുഹമ്മദ്, ഈ യാത്രയിലുടനീളം നിങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചതിനും നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്കും നന്ദി. എന്റെ വണ്ടർഫുൾ കോ സ്റ്റാര്‍ ഉണ്ണി മുകുന്ദൻ. നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്. നിങ്ങൾ സിനിമയ്ക്ക് സമാനതകളില്ലാത്ത ഊർജവും ആഴവും കൊണ്ടുവന്നു, ഈ യാത്രയെ കൂടുതൽ സമ്പന്നമാക്കിയതിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്.(​image credits: instagram)

3 / 5
എന്റെ മിടുക്കനായ സംവിധായകൻ ഹനീഫ് അദേനി. നിങ്ങളുടെ സർഗാത്മകതയും കാഴ്ചപ്പാടും ഞങ്ങളിൽ ഏറ്റവും മികച്ചത് പുറത്തെടുത്തു. മാർക്കോയുടെ മുഴുവൻ ടീമിനും-ഓരോ ക്രൂ അംഗത്തിനും നന്ദി പറയുന്നു. ഈ സിനിമ സ്നേഹത്തിന്റെ അധ്വാനമാണ്, എല്ലാ പിന്തുണയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി.’’–യുക്തി തരേജയുടെ വാക്കുകൾ.(​image credits: instagram)

4 / 5
അതേസമയം മോഡലിങ് രംഗത്തുനിന്നും അഭിനയ രംഗത്തെത്തിയ താരമാണ് യുക്തി. എംടിവി സൂപ്പർ മോഡൽ ഓഫ് ദ് ഇയർ 2019ലെ മത്സരാർഥിയായിരുന്നു താരം. രംഗബലി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിലെത്തിയ ‘ലുട്ട് ഗയേ’ എന്ന ഹിന്ദി ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.(​image credits: instagram)

5 / 5