ജി.എസ്. ധില്ലൻ: 1969-ൽ എൻ.സഞ്ജീവ റെഡ്ഡിയുടെ രാജിയെ തുടർന്നാണ് ധില്ലൻ നാലാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 1971-ൽ അദ്ദേഹം വീണ്ടും അഞ്ചാം ലോക്‌സഭയുടെ സ്പീക്കറായി, 1975 ഡിസംബർ 1 വരെ ഓഫീസിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്താണ് അദ്ദേഹം ആ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്.