കാൽപന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം.... ഫുട്ബോളിലെ പകരക്കാരില്ലാത്ത താരം Malayalam news - Malayalam Tv9

Happy Birthday Lionel Messi: കാൽപന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം…. ഫുട്ബോളിലെ പകരക്കാരില്ലാത്ത താരം

Published: 

24 Jun 2024 12:35 PM

Lionel Messi 37th Birthday: റൊസാരിയോയിലെ 'ഗ്രാൻഡോലി' എന്നൊരു പ്രാദേശിക ക്ലബ്ബിന് വേണ്ടിയാണ് മെസ്സി ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. ഫുട്‌ബോൾ ജീവിതം നല്ലനിലയിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് സമപ്രായക്കാരേക്കാൾ മെസ്സിക്ക് വളർച്ച കുറവാണെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത്.

1 / 10അർജന്റീനയുടെ ഫുട്‌ബോൾ മിശിഹ ലയണൽ മെസ്സിക്ക് (Lionel Messi's birthday today) ഇന്ന് 37ാം ജന്മദിനം. കോപ അമേരിക്ക ടൂർണമെന്റിനിടെയാണ് മെസ്സിയുടെ ജന്മദിനമെത്തുന്നത്. പകരക്കാരനായി തുടങ്ങി പകരക്കാരില്ലാത്ത താരമായി മാറിയ കാൽപന്തിലെ ഇതിഹാസമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് രം​ഗത്തെത്തിയിരിക്കുന്നത്. 
(Image Courtesy: Getty Image)

അർജന്റീനയുടെ ഫുട്‌ബോൾ മിശിഹ ലയണൽ മെസ്സിക്ക് (Lionel Messi's birthday today) ഇന്ന് 37ാം ജന്മദിനം. കോപ അമേരിക്ക ടൂർണമെന്റിനിടെയാണ് മെസ്സിയുടെ ജന്മദിനമെത്തുന്നത്. പകരക്കാരനായി തുടങ്ങി പകരക്കാരില്ലാത്ത താരമായി മാറിയ കാൽപന്തിലെ ഇതിഹാസമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് രം​ഗത്തെത്തിയിരിക്കുന്നത്. (Image Courtesy: Getty Image)

2 / 10

37 വർഷം മുമ്പ് അർജന്റീനയിലെ സാന്റാ ഫെ പ്രവിശ്യയിലെ റൊസാരിയോ പട്ടണത്തിൽ ജന്മം കൊണ്ട ആ സാധാരണ പയ്യന് ഫുട്‌ബോൾ ലോകത്തെ തന്റെ കാൽക്കീഴിൽ നിയന്ത്രിച്ച് നിർത്താനുള്ള കഴിവുണ്ടായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു. ഫാക്ടറി സ്റ്റീൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ജോർജ് ഹൊറാസിയോ മെസ്സിയുടെയും പാർട്ട് ടൈം ക്ലീനറായി ജോലി ചെയ്തിരുന്ന സീലിയ മരിയ കുക്കിറ്റിനിയുടെയും മകനാണ് ലയണൽ മെസ്സി. (Image credits: Instagram)

3 / 10

വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണുകൾ ശരീരത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അപൂർവ ജനിതക രോഗം ബാധിച്ചിരുന്ന ആ ഒമ്പതര വയസുകാരൻ ഇന്ന് കാൽപ്പന്ത് ലോകത്തെ ഇത്രയേറെ സ്വാധീനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ലയണൽ ആന്ദ്രേസ് മെസ്സിയെന്നാണ് അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. (Image credits: Instagram)

4 / 10

റൊസാരിയോയിലെ 'ഗ്രാൻഡോലി' എന്നൊരു പ്രാദേശിക ക്ലബ്ബിന് വേണ്ടിയാണ് മെസ്സി ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. ഫുട്‌ബോൾ ജീവിതം നല്ലനിലയിൽ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് സമപ്രായക്കാരേക്കാൾ മെസ്സിക്ക് വളർച്ച കുറവാണെന്ന കാര്യം മാതാപിതാക്കളും ക്ലബ്ബിൽ ഒപ്പം കളിക്കുന്നവരും തിരിച്ചറിയുന്നത്. അന്ന് മെസ്സി ന്യുവൽസ് ഓൾഡ് ബോയ്‌സിന്റെ താരമാണ്. പക്ഷേ അദ്ദേഹത്തിൻ്റെ ചികിത്സാ ചിലവ് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. (Image credits: Instagram)

5 / 10

അങ്ങനെയാണ് മെസ്സിയുടെ ജീവിതത്തിലേക്ക് ബാഴ്‌സലോണയെന്ന ക്ലബ്ബിൻ്റെ രംഗപ്രവേശം. ജോസഫ് മരിയ മിൻഗ്വല്ല എന്ന സ്‌പോർട് ഏജന്റായിരുന്നു അതിന് വഴിയൊരുക്കിയത്. അക്കാലത്ത് ബാഴ്‌സയുടെ ടെക്‌നിക്കൽ ഡയറക്ടറായ ചാൾസ് റെക്‌സാച്ച് അങ്ങനെ ആ പ്രസിദ്ധമായ നാപ്കിൻ കരാറിലൂടെ മെസ്സിയെ ബാഴ്‌സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയുടെ ഭാഗമാക്കി മാറ്റി. അങ്ങനെ 16-ാം വയസിൽ ക്ലബ്ബിന്റെ സീനിയർ ടീമിൽ അംഗമായ മെസ്സി തിയറി ഒന്റ്രി, സാമുവൽ ഏറ്റൂ, റൊണാൾഡീഞ്ഞോ എന്നിവർക്കൊപ്പം ബാഴ്‌സയുടെ നേട്ടങ്ങളിൽ മുഖ്യ പങ്കാളിയായി. (Image credits: Instagram)

6 / 10

പിന്നീടങ്ങോട്ട് ഫുട്ബോളിൽ മെസ്സിയുടെ വിളയാട്ടമായിരുന്നു. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവയെല്ലാം ബാഴ്സയുടെ ഷെൽഫിൽ ഇടംനേടി തുടങ്ങി. മെസ്സി - സാവി - ഇനിയെസ്റ്റ ത്രയം ലോക ഫുട്‌ബോളിലെ തന്നെ പകരകാരില്ലാത്ത ശക്തിയായി മാറിയ കാലം. ‌(Image credits: Instagram)

7 / 10

ബാഴ്സലോണയ്ക്കായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോളറായി കരിയർ ആരംഭിച്ച ലയണൽ മെസ്സി 2009ൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളും അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് അണ്ടർ 20 ലോകകപ്പിനുള്ള ടീമിനെ നയിച്ചു. 2012-ഓടെ ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച സ്‌കോററായി മാറി. പിന്നീട് 100 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി മെസ്സി. (Image credits: Instagram)

8 / 10

2005ൽ ഗോൾഡൻ ബോയ് അവാർഡ് മുതൽ പുരസ്‌കാരങ്ങൾ മെസ്സിയെ തേടിയെത്താൻ തുടങ്ങി. ഏഴ് ബാലൺ ഡി ഓർ അവാർഡുകളും ആറ് യൂറോപ്യൻ ഗോൾഡൻ ഷൂകളും അദ്ദേഹം നേടിയെടുത്തു. ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ, ഫിഫ പ്ലെയർ ഓഫ് ദ ഇയർ, യുവേഫ പ്ലെയർ ഓഫ് ദി ഇയർ, മികച്ച ഫോർവേഡിനുള്ള ലാ ലിഗ അവാർഡ് തുടങ്ങി മറ്റനേകം പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. (Image credits: Instagram)

9 / 10

ലോകത്ത് ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളാണ് മെസ്സിയെന്ന പ്രത്യേകതയും ഇന്ന് അദ്ദേഹത്തിനുണ്ട്. പാരീസ് സെന്റ് ജെർമൻ ക്ലബ്ബ് വാർഷിക ശമ്പളമായി 75 മില്യൺ ഡോളറാണ് നൽകിവരുന്നത്. പരസ്യങ്ങളിൽ നിന്നും ദേശീയ ടീമിൽ നിന്നും മറ്റുമായി ലഭിക്കുന്ന വരുമാനത്തിന് പുറമേയാണ് ഈ തുക. 2023ലെ കണക്കനുസരിച്ച് 600 മില്യൺ ഡോളറാണ് മെസിയുടെ സമ്പാദ്യം. ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും പ്രതിവർഷം ഏകദേശം 40 മില്യൺ ഡോളർ വരുമാനമുണ്ടെന്നും കണക്കുകകൾ പറയുന്നു. (Image credits: Instagram)

10 / 10

അർജന്റീനയെ ഒരിക്കൽക്കൂടി കോപയിൽ ജേതാക്കളാക്കാനുള്ള പടപ്പുറപ്പാടിലാണ് ഇന്ന് മെസ്സി. മെസ്സിയുടെ കരിയറിലെ അവസാന കോപ ടൂർണമെന്റായിരിക്കും ഇതെന്നും കരുതപ്പെടുന്നു. (Image credits: Instagram)

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ