പിന്നീടങ്ങോട്ട് ഫുട്ബോളിൽ മെസ്സിയുടെ വിളയാട്ടമായിരുന്നു. ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവയെല്ലാം ബാഴ്സയുടെ ഷെൽഫിൽ ഇടംനേടി തുടങ്ങി. മെസ്സി - സാവി - ഇനിയെസ്റ്റ ത്രയം ലോക ഫുട്‌ബോളിലെ തന്നെ പകരകാരില്ലാത്ത ശക്തിയായി മാറിയ കാലം. (Image credits: Instagram)