യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദ​ഗ്ധരുടെ വിശകലനം ഇങ്ങനെ | lettuce-leaves-safe-or-not-amid-e-coli-outbreak-expert-shares-tips-on-cleaning-them-well Malayalam news - Malayalam Tv9

E. coli outbreak: യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദ​ഗ്ധരുടെ വിശകലനം ഇങ്ങനെ

Published: 

22 Jun 2024 11:55 AM

Lettuce leaves safe or not ; യു എസിൽ ഇ കോളി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ 250-ലധികം ആളുകൾക്ക് രോഗം ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ലെറ്റ്യൂസ് അടങ്ങിയ പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകൾ കഴിച്ചതാണ് ഇതിന് കാരണമെന്നാണ് ആരോപണം.

1 / 6മൃഗങ്ങളുടെയും ആരോഗ്യമുള്ള മനുഷ്യരുടെയും ശരീരത്തിൽ ജീവിക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളിൽ ഒന്നാണ് ഇ കോളി. ഇവ പൊതുവേ  നിരുപദ്രവകാരികളാണ്. ദഹനത്തെ സഹായിക്കുന്ന ബാക്ടീരികളിൽ ഒന്നാണിത്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ട്.

മൃഗങ്ങളുടെയും ആരോഗ്യമുള്ള മനുഷ്യരുടെയും ശരീരത്തിൽ ജീവിക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളിൽ ഒന്നാണ് ഇ കോളി. ഇവ പൊതുവേ നിരുപദ്രവകാരികളാണ്. ദഹനത്തെ സഹായിക്കുന്ന ബാക്ടീരികളിൽ ഒന്നാണിത്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ട്.

2 / 6

ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലാണ് ഇത് കൂടുതൽ ബാധിക്കുക. ബ്രൊക്കോളി ഇലകളിൽ ഇ.കോളിയുടെ സാന്നിഥ്യം കണ്ടെത്താറുണ്ട്. മണ്ണിൽ നിന്നും മലിന ജലത്തിൽ നിന്നും നേരിട്ട് ബാക്ടീരിയ ഇലകളിൽ പ്രവേശിക്കാനാണ് സാധ്യത കൂടുതൽ.

3 / 6

ഛർദ്ദി, അതിസാരം, വയറുവേദന, നേരിയ പനി, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

4 / 6

ഇത് ഒഴിവാക്കുന്നതിന് വിനാ​ഗിരി ചേർത്ത വെള്ളത്തിൽ ഇലകൾ മുക്കി വച്ചശേഷം കഴുകി ഒപയോ​ഗിക്കാം.

5 / 6

ഇലകൾ 4ഡി​ഗ്രി സെൽഷ്യസിൽ താഴെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ​ഗുണപ്രദമാണ്.

6 / 6

വാടിപ്പോയതോ കേടായതോ ആയ പുറം ഇലകൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ