രണ്ട് നാവുകളുള്ള ലോകത്തിലെ ഏക മൃഗം; ഈ നാവുകള്‍ എന്തിന്? | lemur-animal-has two tongues and its uses Malayalam news - Malayalam Tv9

Lemur Animal: രണ്ട് നാവുകളുള്ള ലോകത്തിലെ ഏക മൃഗം; ഈ നാവുകള്‍ എന്തിന്?

Updated On: 

10 Jun 2024 13:05 PM

Lemur Animal Has Two Tongue: നമ്മുടെ ഈ ലോകത്ത് കാണപ്പെടുന്ന എല്ലാത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം വ്യത്യസ്തരാണ്. ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത് രണ്ട് നാവുകള്‍ ഉള്ളതുകൊണ്ട് വ്യത്യസ്തരായ ഒരു മൃഗത്തെ കുറിച്ചാണ്. ഇവ എവിടെയാണ് കാണപ്പെടുന്നതെന്നും എങ്ങനെയാണ് ഈ നാവിനെ ഉപയോഗപ്പെടുത്തുന്നതെന്നും നോക്കാം.

1 / 5ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറിലാണ് ഈ മൃഗത്തെ കാണപ്പെടുന്നത്. ലെമര്‍ എന്നാണ് ഈ മൃഗത്തിന്റെ പേര്. അവിടെ മാത്രമല്ല നമ്മുടെ ഇന്ത്യന്‍ മൃഗശാലകളിലും ഇവയെ കാണാന്‍ സാധിക്കും. രണ്ട് നാവുകളുള്ള ലോകത്തിലെ ഒരേയൊരു മൃഗമാണിത്.

ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറിലാണ് ഈ മൃഗത്തെ കാണപ്പെടുന്നത്. ലെമര്‍ എന്നാണ് ഈ മൃഗത്തിന്റെ പേര്. അവിടെ മാത്രമല്ല നമ്മുടെ ഇന്ത്യന്‍ മൃഗശാലകളിലും ഇവയെ കാണാന്‍ സാധിക്കും. രണ്ട് നാവുകളുള്ള ലോകത്തിലെ ഒരേയൊരു മൃഗമാണിത്.

2 / 5

ഒരു ലെമറിന്റെ മുകളിലെ നാവ് പ്രൈമറി ടങ് എന്നാണ് അറിയപ്പെടുന്നത്. ഈ നാവ് ഉപയോഗിച്ചാണ് ഈ മൃഗം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം.

3 / 5

ലെമറിന്റെ രണ്ടാമത്തെ നാവിനെ അണ്ടര്‍ ടങ് എന്നാണ് വിളിക്കുന്നത്. ഇത് ചെറുതും കട്ടിയുള്ളതും മാംസളമായതുമായ നാവാണ്. ഈ നാവിനെ ലെമറിന്റെ ചീപ്പ് എന്നും വിളിക്കാറുണ്ട്

4 / 5

രണ്ടാമത്തെ നാവാണ് ലെമര്‍ തന്റെ രോമങ്ങള്‍ വൃത്തിയാക്കുന്നതിനും അവയെ വേര്‍തിരിക്കുന്നതിനും ഉപയോഗിക്കുന്നത്. ഇത് അതിന്റെ വാലിലെയും രോമങ്ങളിലെയും അഴുക്ക് നീക്കം ചെയ്യുന്നു. ഈ നാവിന്റെ ഘടന ഒരു ചീപ്പ് പോലെയാണ്.

5 / 5

ലെമറുകള്‍ സാധാരണയായി പഴങ്ങള്‍, പൂക്കള്‍, പ്രാണികള്‍ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്. ഒരു ലെമര്‍ മൃഗത്തിന് കാല്‍വിരലുകള്‍ ഉള്‍പ്പെടെ 5 വിരലുകള്‍ മാത്രമാണുള്ളത്. 20 വര്‍ഷം വരെയാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ