വമ്പൻമാരുടെ കളിയൊന്നും ഇവിടെ വേണ്ട! എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകൾ | L2 Empuraan Box Office collection, Mohanlal's film set for historic opening Malayalam news - Malayalam Tv9

L2: Empuraan: വമ്പൻമാരുടെ കളിയൊന്നും ഇവിടെ വേണ്ട! എമ്പുരാൻ വിദേശത്ത് നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകൾ

Updated On: 

30 Mar 2025 10:59 AM

Empuraan Box Office Collection:ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയത്.എന്നാൽ അതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് നടക്കുന്നത്.

1 / 5മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം എമ്പുരാന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം ഇറങ്ങി 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. നടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത് . (image credits:facebook)

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം എമ്പുരാന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം ഇറങ്ങി 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. നടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത് . (image credits:facebook)

2 / 5

വിദേശത്ത് നിന്ന് മാത്രമായി 64 കോടി രൂപയാണ് എമ്പുരാൻ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.വമ്പൻ ചിത്രങ്ങളായ ലിയോയെയും കെജിഎഫ് 2വിനെയും പിന്നിലാക്കിയാണ് എമ്പുരാന്റെ കുതിപ്പ്.മലയാളത്തിന്റെ എക്കാലത്തയും ഉയര്‍ന്ന കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

3 / 5

അധികം വൈകാതെ ചിത്രം 200 കോടി നേടുമെന്നാണ് പ്രതീക്ഷ.അതേസമയം ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എമ്പുരാന്‍ ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്.

4 / 5

ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയത്.എന്നാൽ അതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് നടക്കുന്നത്.

5 / 5

സിനിമയിലെ തുടക്കത്തിലുണ്ടായ സംഘപരിവാര്‍ വിമര്‍ശനമാണ് വിവാ​ദങ്ങൾക്ക് തിരിതെളിയിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് പിന്നീട് വലിയ ചർച്ചയാവുകയും സിനിമ ബഹിഷ്കരിക്കണമെന്ന രീതിയിലുള്ള നിലപാടിലേക്ക് എത്തുകയും ചെയ്യതിരുന്നു.

മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ
ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്