ഓണത്തിനിറങ്ങുന്ന കുമ്മാട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? | Kummatty, a traditional art form from Kerala associated with Onam, know the cultural significance, various myths and folklore importance Malayalam news - Malayalam Tv9

Onam 2024: ഓണത്തിനിറങ്ങുന്ന കുമ്മാട്ടിയെ പറ്റി കേട്ടിട്ടുണ്ടോ?

Updated On: 

26 Dec 2024 18:16 PM

Kummatty, a traditional art form from Kerala: "കുമ്മാട്ടി" എന്ന വാക്ക് മുഖംമൂടിയെ സൂചിപ്പിക്കുന്നു. ഓണക്കാലത്ത് അവർ ഒരു തെരുവിൽ നിന്ന് മറ്റൊരു തെരുവിലേക്ക് അലഞ്ഞുതിരിഞ്ഞ് സമ്മാനങ്ങൾ ശേഖരിക്കുകയും ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

1 / 5വയനാട്, തൃശ്ശൂർ പാലക്കാട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. ഓണത്തപ്പനെ വരവേൽക്കാനായാണ് കുമ്മാട്ടിയിറങ്ങുന്നത്.

വയനാട്, തൃശ്ശൂർ പാലക്കാട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. ഓണത്തപ്പനെ വരവേൽക്കാനായാണ് കുമ്മാട്ടിയിറങ്ങുന്നത്.

2 / 5

പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നത്. കുമ്മാട്ടികളിക്കാർ വീടുകൾ കയറിയിറങ്ങി ഉപഹാരങ്ങൾ സ്വീകരിക്കും.

3 / 5

ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.

4 / 5

കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്.

5 / 5

പല കുമ്മാട്ടിസംഘങ്ങളും പൈതൃകമായി ലഭിച്ച മുഖം മൂടികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്ലാവിന്റെ വേര് നെല്ലിലും എണ്ണയിലും ഇട്ട് പുഴുങ്ങിയാണ് മുഖങ്ങൾ നിർമ്മിച്ചിരുന്നത്.

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?