മുതിർന്നവരുടെ പരിചരണത്തിനായി ആളെ തേടി അലയേണ്ട; വിളിച്ചാൽ വിളിപ്പുറത്തെത്തും കുടുംബശ്രീ എക്സിക്യൂട്ടീവുകൾ | Kudumbasree K 4 Care Project, Check Details In malayalam Malayalam news - Malayalam Tv9

Kudumbashree: മുതിർന്നവരുടെ പരിചരണത്തിനായി ആളെ തേടി അലയേണ്ട; വിളിച്ചാൽ വിളിപ്പുറത്തെത്തും കുടുംബശ്രീ എക്സിക്യൂട്ടീവുകൾ

athira-ajithkumar
Updated On: 

18 Oct 2024 00:03 AM

K 4 Care Project: ജനുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം 500-ൽ അധികം ആളുകൾക്കാണ് ഇതുവരെ പരിശീലനം ലഭിച്ചത്. ഇവരിൽ 300 പേർ ഇതിനകം എക്സിക്യൂട്ടീവുകൾ ആയി ജോലിയിൽ പ്രവേശിച്ചു.

1 / 5വയോജനങ്ങളുടെ പരിചരണങ്ങൾക്കായി ഇനി നേഴ്സിം​ഗ് ഹോമുകളുടെ വാതിലുമുട്ടാനോ ആളുകളെ തപ്പി തിരയാനോ പോകേണ്ട. മുതിർന്ന പൗരന്മാരെ പരിചരിക്കാനും ബാങ്കിലെത്തിക്കാനുമൊക്കെ കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 9188925597 എന്ന നമ്പറിൽ വിളിച്ചാൽ മതി. കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിയുടെ ‌ഭാ​ഗമായാണ് പദ്ധതി. (Image Credits: Kudumbashree)

വയോജനങ്ങളുടെ പരിചരണങ്ങൾക്കായി ഇനി നേഴ്സിം​ഗ് ഹോമുകളുടെ വാതിലുമുട്ടാനോ ആളുകളെ തപ്പി തിരയാനോ പോകേണ്ട. മുതിർന്ന പൗരന്മാരെ പരിചരിക്കാനും ബാങ്കിലെത്തിക്കാനുമൊക്കെ കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 9188925597 എന്ന നമ്പറിൽ വിളിച്ചാൽ മതി. കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിയുടെ ‌ഭാ​ഗമായാണ് പദ്ധതി. (Image Credits: Kudumbashree)

2 / 5വിദ്​ഗധ പരിശീലനം ലഭിച്ച വനിതകളാണ് മുതിർന്ന പൗരന്മാരുടെ പരിചരണത്തിനായി എത്തുക. എല്ലാ ജില്ലകളിലും  സേവനങ്ങൾ ലഭ്യമാണ്. വയോജനങ്ങൾ, കിടപ്പുരോ​ഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുകൾ എന്നിവരുടെ പരിചരണം, തുടങ്ങി വിവിധ മേഖലകളിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവുകളെ സജ്ജരാക്കിയിരിക്കുന്നത്. (Image Credits: Kudumbashree)

വിദ്​ഗധ പരിശീലനം ലഭിച്ച വനിതകളാണ് മുതിർന്ന പൗരന്മാരുടെ പരിചരണത്തിനായി എത്തുക. എല്ലാ ജില്ലകളിലും സേവനങ്ങൾ ലഭ്യമാണ്. വയോജനങ്ങൾ, കിടപ്പുരോ​ഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുകൾ എന്നിവരുടെ പരിചരണം, തുടങ്ങി വിവിധ മേഖലകളിലാണ് കുടുംബശ്രീ എക്സിക്യൂട്ടീവുകളെ സജ്ജരാക്കിയിരിക്കുന്നത്. (Image Credits: Kudumbashree)

3 / 5ഇതിനായി സംസ്ഥാനതലത്തിൽ കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഒരു മണിക്കൂർ മുതൽ ദിവസ, ആഴ്ച, മാസ അടിസ്ഥാനത്തിൽ സേവനം ലഭിക്കും. ജോലി ചെയ്യുന്ന സമയം, പരിചരിക്കുന്ന ആളുകളുടെ ആരോ​ഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ആവശ്യപ്പെടുന്ന സമയത്ത് എക്സിക്യൂട്ടീവുകൾ ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലയിൽ നിന്ന് വരെ സേവനത്തിനായി ആളുകളെ എത്തിക്കും. (Image Credits: Kudumbashree)

ഇതിനായി സംസ്ഥാനതലത്തിൽ കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഒരു മണിക്കൂർ മുതൽ ദിവസ, ആഴ്ച, മാസ അടിസ്ഥാനത്തിൽ സേവനം ലഭിക്കും. ജോലി ചെയ്യുന്ന സമയം, പരിചരിക്കുന്ന ആളുകളുടെ ആരോ​ഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ആവശ്യപ്പെടുന്ന സമയത്ത് എക്സിക്യൂട്ടീവുകൾ ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലയിൽ നിന്ന് വരെ സേവനത്തിനായി ആളുകളെ എത്തിക്കും. (Image Credits: Kudumbashree)

4 / 5

ജനുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം 500-ൽ അധികം ആളുകൾക്കാണ് ഇതുവരെ പരിശീലനം ലഭിച്ചത്. ഇവരിൽ 300 പേർ ഇതിനകം എക്സിക്യൂട്ടീവുകൾ ആയി ജോലിയിൽ പ്രവേശിച്ചു. ഇവർക്ക് പ്രത്യേക യൂണിഫോമുമുണ്ട്. ജോലിക്കായി എത്തുന്നവരുടെ സുരക്ഷ പരി​ഗണിച്ച് സേവനത്തിനായി എത്തുന്ന വീടിനെ കുറിച്ചുള്ള വിവരം സ്ഥലത്തെ കുടുംബശ്രീ സിഡിഎസ് വഴി സ്വീകരിക്കും. 6 മാസത്തിനകം 1000 പേർക്ക് തൊഴിൽ ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു. (Image Credits: Kudumbashree)

5 / 5

കുടുംബശ്രീയിൽ അം​ഗമായിട്ടുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കോ, ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങൾക്കോ കെ 4 കെയർ എക്സി​ക്യൂട്ടീവുകളാകാം. വി​ദ്യാഭ്യാസ യോ​ഗ്യത : 10-ാം ക്ലാസ്. എക്സിക്യൂട്ടീവുകളായി തിരഞ്ഞെടുക്കുന്നവർക്ക് ഹോം കെയറിൽ വിദ​ഗ്ധ പരിശീലനം നൽകും. തുടർന്നാണ് നിയമനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 പേരടങ്ങുന്ന ബാച്ചുകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. (Image Credits: Kudumbashree)

Related Stories
Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം