5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Park Jinyoung: നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ‘ഗോട്ട് 7’ ജിൻയോങ് തിരിച്ചെത്തി; പിന്നാലെ പുതിയ സിനിമ പ്രഖ്യാപനവും വന്നു

Got7 Park Jinyoung Discharged from Military: 18 മാസത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി 'ഗോട്ട് 7' ജിൻയോങ് മടങ്ങിയെത്തി.

nandha-das
Nandha Das | Published: 07 Nov 2024 14:56 PM
ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ഗോട്ട് 7-ലെ അംഗമാണ് പാക് ജിൻയോങ്. 30-കാരനായ താരം വ്യാഴാഴ്ചയാണ് 18 മാസത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് താരത്തിന്റെ വരവ്. (Image Credits: X)

1 / 5
മടങ്ങിയെത്തുന്ന ജിൻയോങ്ങിനെ സ്വീകരിക്കാനായി ബാൻഡിലെ മറ്റ് അംഗങ്ങളായ കിം യുഗ്യോമ്, ബാംബാം എന്നിവർ സ്ഥലത്തെത്തി. ജിൻയോങ്ങിനെ ഇരുവരും ആലിംഗനം ചെയ്തു സ്വീകരിക്കുന്നതിന്റെ വീഡിയോ ഇതോടകം സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായി കഴിഞ്ഞു. (Image Credits: X)

2 / 5
"കഴിഞ്ഞുപോയ ഒന്നര വർഷക്കാലം ഒരുപിടി നല്ല സുഹൃത്തുക്കളോടൊപ്പം ഞാൻ ആസ്വദിച്ചു. ഞാൻ കൂടുതൽ സഹിഷ്ണുതയുള്ള വ്യക്തിയായി മാറിയെന്ന് തോന്നുന്നു. പൂർണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്ന് ഞാൻ ആരാധകർക്ക് വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിക്കാൻ സാധിച്ചു." ജിൻയോങ് പറഞ്ഞു. (Image Credits: Jinyoung Instagram)

3 / 5
2014 -ലാണ് ജിൻയോങ് 'ഗോട്ട് 7' എന്ന ബാൻഡിലൂടെ കൊറിയൻ വിനോദ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. മാർക്ക്, ജാക്സൺ വാങ്, യങ്‌ജെ, ജെയ്ബി, കിം യുഗ്യോമ്, ബാംബാം എന്നിവരാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ. ഇവരുടെ ഏജൻസിയായ ജെ.വൈ.പിയുമായുള്ള ബന്ധം ഇവർ 2021-ഓടെ അവസാനിപ്പിച്ചു. എന്നാൽ ഔദ്യോഗികമായി ബാൻഡ് പിരിച്ചുവിട്ടിരുന്നില്ല. അതിനാൽ, അതേ വർഷം തന്നെ ഇവർ വീണ്ടും ഒന്നിച്ചു. സൈനിക സേവനം പൂർത്തിയാക്കി വന്ന ജിൻയോങ്  'ഗോട്ട് 7' ഇനി പുതിയ ആൽബത്തിന്റെ തിരക്കിലായിരിക്കും എന്നും അറിയിച്ചു.  (Image Credits: GOT7 X)

4 / 5
2012-ലാണ് ജിൻയോങ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 'ഡ്രീം ഹൈ 2' എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് കൊറിയൻ ഡ്രാമയിലൂടെയായിരുന്നു തുടക്കം. പുതിയ റിപ്പോർട്ടുകൾ പ്രകാരം, 'അൺനോൺ സിയോൾ' എന്ന പുതിയ ഡ്രാമയിൽ ജിൻയോങ് മുഖ്യ വേഷത്തെ അവതരിപ്പിക്കും. (Image Credits: Jinyoung X)

5 / 5