ഇതെന്താ ഇങ്ങനെ! ലീഡറെ മാറ്റി കെ-പോപ്പ് ബാൻഡായ 'ട്രെഷർ'; കാരണം ഇതാണ് | Kpop Band Treasure Unexpectedly Changes Leaders, Here is the Surprising Reason Behind This Malayalam news - Malayalam Tv9

K-pop Band Treasure: ഇതെന്താ ഇങ്ങനെ! ലീഡറെ മാറ്റി കെ-പോപ്പ് ബാൻഡായ ‘ട്രെഷർ’; കാരണം ഇതാണ്

nandha-das
Published: 

09 Mar 2025 21:27 PM

Treasure Unexpectedly Changes Leaders: 2020 ഓഗസ്റ്റ് ഏഴിനാണ് ട്രെഷർ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 12 അംഗങ്ങളോടെ ആരംഭിച്ച ബാൻഡിൽ നിലവിൽ 10 പേരാണ് ഉള്ളത്.

1 / 5ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ട്രെഷർ. കെ-പോപ്പിലെ സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചതിനെ തുടർന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബാൻഡ് ഇപ്പോൾ. (Image Credits: X)

ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ട്രെഷർ. കെ-പോപ്പിലെ സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചതിനെ തുടർന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബാൻഡ് ഇപ്പോൾ. (Image Credits: X)

2 / 5അടുത്തിടെ ട്രെഷർ ലീഡറെ മാറ്റിയതാണ് ചർച്ചകൾക്ക് വഴിവെച്ചത്. മുമ്പ് ചോയ് ഹ്യൂൺ സുക്കും ജിഹൂനും വഹിച്ചിരുന്ന ലീഡർ സ്ഥാനമാണ് ജുങ്ക്യൂവും അസാഹിയും ഈ വർഷത്തിന്റെ തുടക്കത്തോടെ ഏറ്റെടുത്തത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. (Image Credits: X)

അടുത്തിടെ ട്രെഷർ ലീഡറെ മാറ്റിയതാണ് ചർച്ചകൾക്ക് വഴിവെച്ചത്. മുമ്പ് ചോയ് ഹ്യൂൺ സുക്കും ജിഹൂനും വഹിച്ചിരുന്ന ലീഡർ സ്ഥാനമാണ് ജുങ്ക്യൂവും അസാഹിയും ഈ വർഷത്തിന്റെ തുടക്കത്തോടെ ഏറ്റെടുത്തത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. (Image Credits: X)

3 / 5ഒടുവിലിതാ, കെബിഎസ് കൂൾ എഫ്എമ്മിലെ പാർക്ക് മ്യുങ് സൂയുടെ റേഡിയോ ഷോയ്ക്കിടെ ലീഡർ മാറ്റാതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാൻഡിലെ അംഗങ്ങൾ. ഈ മാറ്റത്തിന് പിന്നിലെ കാരണം മുൻ ലീഡർമാർ പ്രശ്നം ഉണ്ടാക്കിയതാണോ എന്ന് തമാശ രൂപേണ അവതാരകൻ താരങ്ങളോട് ചോദിച്ചു. (Image Credits: X)

ഒടുവിലിതാ, കെബിഎസ് കൂൾ എഫ്എമ്മിലെ പാർക്ക് മ്യുങ് സൂയുടെ റേഡിയോ ഷോയ്ക്കിടെ ലീഡർ മാറ്റാതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാൻഡിലെ അംഗങ്ങൾ. ഈ മാറ്റത്തിന് പിന്നിലെ കാരണം മുൻ ലീഡർമാർ പ്രശ്നം ഉണ്ടാക്കിയതാണോ എന്ന് തമാശ രൂപേണ അവതാരകൻ താരങ്ങളോട് ചോദിച്ചു. (Image Credits: X)

4 / 5

കമ്പനിയുമായുള്ള ധാരണ പ്രകാരമാണ് തീരുമാനമെന്ന് ചോയ് ഹ്യൂൺ സുക്ക് വ്യക്തമാക്കി. കൂടുതൽ അംഗങ്ങൾ നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ രണ്ട് വർഷത്തിലും ലീഡറെ മാറ്റാൻ ആണ് തീരുമാനിച്ചിരുക്കുന്നതെന്നും താരം പറഞ്ഞു. (Image Credits: X)

5 / 5

കമ്പനിയുമായി ചർച്ച ചെയ്ത ശേഷം ഓരോ രണ്ട് വർഷത്തിലും ലീഡറെ മാറ്റുന്നത് നല്ലതാണെന്ന് തങ്ങൾക്കും തോന്നിയെന്നും, അങ്ങനെയാണ് ഇത് സംഭവിച്ചതെന്നും ചോയ് ഹ്യൂൺ സുക്ക് പറഞ്ഞു. 2020 ഓഗസ്റ്റ് ഏഴിനാണ് ട്രെഷർ കെ-പോപ്പ് ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 12 അംഗങ്ങളോടെ ആരംഭിച്ച ബാൻഡിൽ നിലവിൽ 10 പേരാണ് ഉള്ളത്. (Image Credits: X)

ദാമ്പത്യ ജീവിതത്തിൽ പ്രായവ്യത്യാസവും വില്ലൻ!
ആന്റീഡിപ്രസന്റ് ഉപയോഗം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമോ?
വെറുംവയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കുഴപ്പമോ?