5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Super Junior Leeteuk: ‘മിലിറ്ററി ജീവിതം അസഹനീയം, ജീവനൊടുക്കാനായി ബേസ് വിട്ടാലോ എന്ന് വരെ ആലോചിച്ചു’; കെപോപ്പ് താരം ലീ-തുക്

Super Junior Fame Leeteuk About Dark Times During Military Service: 2012ൽ സൈനിക സേവനം ആരംഭിച്ച ലീ-തുക് 2014ലാണ് മടങ്ങിയെത്തിയത്. സേവനം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടെങ്കിലും സൈന്യത്തിൽ ഉണ്ടായിരുന്ന കാലത്തെ കഷ്ടപ്പാടുകളെ കുറിച്ചാണ് ലീ-തുക് മനസ് തുറന്നത്.

nandha-das
Nandha Das | Updated On: 22 Feb 2025 22:04 PM
ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന കൊറിയൻ സംഗീത ബാൻഡാണ് സൂപ്പർ ജൂനിയർ. 2005ൽ അരങ്ങേറ്റം കുറിച്ച ഈ ഗ്രൂപ്പ് 20 വർഷം പിന്നിടുമ്പോഴും വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുന്നു. 13 അംഗങ്ങളുള്ള ഈ ഗ്രൂപ്പിന്റെ ലീഡർ ലീ-തുക് ആണ്. ഇപ്പോഴിതാ, ദക്ഷിണ കൊറിയയിൽ നിർബന്ധിത സൈനിക സേവനം ചെയ്തുവരുന്ന സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. (Image Credits: X)

1 / 5
2012ൽ സൈന്യത്തിൽ പ്രവേശിച്ച താരം 2014ലാണ് മടങ്ങിയെത്തിയത്. സേവനം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടെങ്കിലും സൈന്യത്തിൽ ഉണ്ടായിരുന്ന കാലത്തെ കഷ്ടപ്പാടുകളെ കുറിച്ചാണ് ലീ-തുക് മനസ് തുറന്നത്. സൈന്യത്തിലെ കാര്യങ്ങൾ പുറത്തുപറയരുതെന്ന് നിയമം ഉള്ളതുകൊണ്ട് തന്നെ താരം ഒരുപാടു കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുമില്ല. (Image Credits: X)

2 / 5
'തന്റെ സൈനിക ജീവിതത്തെ കുറിച്ച് ഒരുപാടു കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. എങ്കിലും ഒരു കാര്യം പറയാം. മിലിറ്ററി ക്യാമ്പിൽ വെച്ച് ആത്മഹത്യ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ബേസ് വിടാൻ വരെ ഞാൻ ആലോചിച്ചിരുന്നു. ഉയർന്ന റാങ്കിൽ അല്ലായിരുന്നത് കൊണ്ട് തനിക്ക് അവധി പോലും ലഭിച്ചിരുന്നില്ല' എന്നും ലീ-തുക് പറഞ്ഞു. (Image Credits: X)

3 / 5
അടുത്തിടെ, ആരാധകരുമായി സംവദിക്കാൻ ലൈവിൽ വന്ന സമയത്താണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ കെ-പോപ്പ് ആരാധകർ നിരാശയിലാണ്. സൂപ്പർ ജൂനിയറിന്റെ ആരാധകർ മാത്രമല്ല മറ്റ് കെപോപ്പ് ഗ്രൂപ്പുകളുടെ ആരാധകരും കമന്റിലൂടെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചു. (Image Credits: X)

4 / 5
എസ്എം എന്റർടൈമെന്റ്സിന്റെ കീഴിൽ 2005ലാണ് സൂപ്പർ ജൂനിയർ അരങ്ങേറ്റം കുറിക്കുന്നത്. 13 അംഗങ്ങളുമായാണ് ഗ്രൂപ്പ് ആരംഭിച്ചതെങ്കിലും നിലവിൽ ലീ-തുക്, ഹീചുൽ, യെസുങ്, ഷിൻദോങ്, ഉൻഹ്യുക്, സിവോൻ, ദോങ്ഹേ, റിയോവൂക്, ക്യുഹ്യുൻ എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണുള്ളത്. 2022ൽ റിലീസായ 'ദി റോഡ് വിന്റർ ഫോർ സ്പ്രിങ്' ആണ് അവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ആൽബം. (Image Credits: X)

5 / 5