'വാലന്റൈൻസ് ഡേ അല്ല'! കെപോപ്പ് ആരാധകർക്ക് നാളെ 'ക്യാരറ്റ്' ഡേ; ആഘോഷമാക്കി സെവന്റീൻ ആരാധകർ | Kpop Band seventeen celebrates 9th anniversary of their fans CARAT Malayalam news - Malayalam Tv9

Seventeen Carat Day: ‘വാലന്റൈൻസ് ഡേ അല്ല’! കെപോപ്പ് ആരാധകർക്ക് നാളെ ‘ക്യാരറ്റ്’ ഡേ; ആഘോഷമാക്കി സെവന്റീൻ ആരാധകർ

Updated On: 

13 Feb 2025 20:50 PM

K-Pop Band seventeen Carat Day: മറ്റ് കെ-കോപ്പ് ഗ്രൂപ്പുകളിൽ നിന്ന് സെവന്റീനിനെ വ്യത്യസ്തരാക്കുന്നത് ഇവരുടെ മൂന്ന് സബ് യൂണിറ്റുകൾ ആണ്. ഹിപ്ഹോപ് യൂണിറ്റ്, വോക്കൽ യൂണിറ്റ്, പെർഫോമൻസ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് സബ് യൂണിറ്റുകളാണ് ബാൻഡിനുള്ളത്.

1 / 6വാലന്റൈൻസ് ദിനം മാത്രമല്ല കെപോപ്പ് ആരാധകർക്ക് നാളെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറിയൻ സംഗീത ബാൻഡ് സെവന്റീന്റെ(SEVENTEEN) ആരാധകരായ 'CARAT'-നു നാളെ ക്യാരറ്റ് ദിനമാണ്. അതായത് ക്യാരറ്റുകളുടെ ഒമ്പതാം വാർഷികം. (Image Credits: X)

വാലന്റൈൻസ് ദിനം മാത്രമല്ല കെപോപ്പ് ആരാധകർക്ക് നാളെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറിയൻ സംഗീത ബാൻഡ് സെവന്റീന്റെ(SEVENTEEN) ആരാധകരായ 'CARAT'-നു നാളെ ക്യാരറ്റ് ദിനമാണ്. അതായത് ക്യാരറ്റുകളുടെ ഒമ്പതാം വാർഷികം. (Image Credits: X)

2 / 6

2016 ഫെബ്രുവരി 14നാണ് സെവന്റീൻ തങ്ങളുടെ ആരാധകർക്ക് ക്യാരറ്റ് എന്ന പേര് നൽകിയത്. അവരുടെ ആദ്യ എൻകോർ കോൺസെർട്ടായ 'ലൈക് സെവന്റീൻ - ബോയ്സ് വിഷ്' എന്ന പരിപാടിക്കിടെ ആണ് അവർ ആരാധകരുടെ പേര് പ്രഖ്യാപിച്ചത്. "ക്യാരറ്റുകൾക്കൊപ്പം സെവന്റീൻ എന്നും വജ്രം പോലെ തിളങ്ങും" എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. (Image Credits: X)

3 / 6

2015 മെയ് 26നാണ് പ്ലീഡിസ് എന്റർടൈൻമെൻറ്സിന്റെ കീഴിൽ സെവന്റീൻ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് മെയ് 29ന് 'അഡോർ യു' എന്ന ഗാനം ഇവർ പുറത്തിറക്കി. കൊറിയൻ സംഗീത ലോകത്തെ ഏറ്റവും അധികം അംഗങ്ങൾ ഉള്ള ബാൻഡുകളിൽ ഒന്നാണ് സെവന്റീൻ. സെവന്റീനിൽ 13 അംഗങ്ങളാണ് ഉള്ളത്. (Image Credits: X)

4 / 6

എസ്-കൂപ്സ്, ജൊങ്ഹാൻ, ജോഷുവ, ജുൻ, ഹോഷി, വോൻവൂ, വൂസി, മ്യോങ്ഹോ, മിൻഗ്യു, ഡികെ, സുങ്-ക്വാൻ, വെർനോൻ, ഡിനോ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. മറ്റ് കെ-കോപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്ന മറ്റൊരു കാര്യം ഇവർക്ക് മൂന്ന് സബ് യൂണിറ്റുകൾ ഉണ്ടെന്നതാണ്. (Image Credits: X)

5 / 6

ഹിപ്ഹോപ് യൂണിറ്റ്, വോക്കൽ യൂണിറ്റ്, പെർഫോമൻസ് യൂണിറ്റ് എന്നിവയാണ് മൂന്ന് യൂണിറ്റുകൾ. ബാൻഡിന്റെ ജനറൽ ലീഡറായ എസ്-കൂപ്സ് തന്നെയാണ് ഹിപ്ഹോപ് യൂണിന്റെ ലീഡറും. നാല് പേരാണ് ഈ യൂണിറ്റിൽ ഉള്ളത്. നാല് പേര് അടങ്ങുന്ന പെർഫോമൻസ് യൂണിറ്റിന്റെ ലീഡർ ഹോഷി ആണ്. അഞ്ച് പേരടങ്ങുന്ന വോക്കൽ യൂണിറ്റിന്റെ ലീഡർ വൂസി ആണ്. (Image Credits: X)

6 / 6

നിലവിൽ സെവന്റീൻ ലോകപര്യടനം നടത്തുകയാണ്. ഫെബ്രുവരി 16ഓടെ ബാൻഡിന്റെ വേൾഡ് കോൺസെർട് അവസാനിക്കും. അതേസമയം, ബാൻഡിലെ മുതിർന്ന അംഗങ്ങളിൽ ഒരാളായ ജൊങ്ഹാൻ നിലവിൽ ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം അനുഷ്ടിച്ചു വരികയാണ്. മറ്റൊരു അംഗമായ ജുൻ അഭിനേതാവ് കൂടിയാണ്. പുതിയ ഡ്രാമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി താരം ചൈനയിലാണ്. നിലവിൽ 11 പേരുമായാണ് ബാൻഡ് പ്രവർത്തിക്കുന്നത്. (Image Credits: X)

സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?
ക്ഷേത്ര പ്രദക്ഷിണം എപ്പോഴൊക്കെയാണ് ഉത്തമം?
വേനൽക്കാലത്ത് കാൽ പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം
ശരീരത്തിൽ നിന്ന് ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ