2014-ൽ ജെ.വൈ.പി എൻ്റർടൈൻമെൻ്റ്സിന്റെ കീഴിലാണ് ഗോട്ട് 7 സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജെയ് ബി, മാർക്ക്, ജാക്സൺ, ജിൻയോങ്, യങ്‌ജെ, ബാംബാം, യുഗ്യോം എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. കൊറിയൻ സംഗീത ലോകത്ത് വലിയ തരംഗം സൃഷ്‌ടിച്ച ഇവർ 2021-ൽ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ചു. തുടർന്ന്, അംഗങ്ങളെല്ലാം പല ഏജൻസികളിലേക്കായി മാറിയെങ്കിലും, ഒറ്റ ഗ്രൂപ്പായി തുടരാനുള്ള ഇവരുടെ ആഗ്രഹമാണ് അടുത്ത വർഷത്തെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. (Image Credits: Got7 X)