പാട്ടും പാടി ലോകം ചുറ്റാൻ അവർ വരുന്നു; വേൾഡ് ടൂർ ഷെഡ്യൂൾ പുറത്തുവിട്ട് 'ബ്ലാക്ക്പിങ്ക്' | Kpop Band Blackpink announces 2025 World Tour, check out the dates and venues Malayalam news - Malayalam Tv9

Blackpink World Tour: പാട്ടും പാടി ലോകം ചുറ്റാൻ അവർ വരുന്നു; വേൾഡ് ടൂർ ഷെഡ്യൂൾ പുറത്തുവിട്ട് ‘ബ്ലാക്ക്പിങ്ക്’

Published: 

20 Feb 2025 19:42 PM

Blackpink announces 2025 World Tour: 2025 ലെ വേൾഡ് ടൂറിനായാണ് ബ്ലാക്ക്പിങ്ക് വീണ്ടും നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ബ്ലാക്ക്പിങ്കിന്റെ ഏജൻസിയായ വൈജി എന്റർടൈൻമെന്റസ് ആണ് പ്രശസ്ത കെ-പോപ്പ് ഗേൾ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ടൂർ ഷെഡ്യൂൾ പ്രഖ്യാപിച്ചത്.

1 / 5ഏറെ ആരാധകരുള്ള ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡാണ് 'ബ്ലാക്ക്പിങ്ക്'. ജിസൂ, ജെന്നി, റോസ്, ലിസ എന്നിവരടങ്ങുന്ന നാലംഗ ബാൻഡ് 2022ന് ശേഷം സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. ഒടുവിലിതാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ  പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ബ്ലാക്ക്പിങ്ക് വീണ്ടും ബാൻഡ് പ്രവർത്തനങ്ങളിൽ സജീവമാകും. (Image Credits: X)

ഏറെ ആരാധകരുള്ള ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡാണ് 'ബ്ലാക്ക്പിങ്ക്'. ജിസൂ, ജെന്നി, റോസ്, ലിസ എന്നിവരടങ്ങുന്ന നാലംഗ ബാൻഡ് 2022ന് ശേഷം സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. ഒടുവിലിതാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ബ്ലാക്ക്പിങ്ക് വീണ്ടും ബാൻഡ് പ്രവർത്തനങ്ങളിൽ സജീവമാകും. (Image Credits: X)

2 / 5

2025 ലെ വേൾഡ് ടൂറിനായാണ് ബ്ലാക്ക്പിങ്ക് വീണ്ടും നിരത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ബ്ലാക്ക്പിങ്കിന്റെ ഏജൻസിയായ വൈജി എന്റർടൈൻമെന്റസ് ആണ് പ്രശസ്ത കെ-പോപ്പ് ഗേൾ ഗ്രൂപ്പിന്റെ വരാനിരിക്കുന്ന ടൂർ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിൽ രണ്ട് ഷോകളോടെയാണ് 2025 ലെ വേൾഡ് ടൂറിന് ബ്ലാക്ക്പിങ്ക് തുടക്കം കുറിക്കുക. തുടർന്ന് അമേരിക്കയിലും യൂറോപ്പിലും താരങ്ങൾ എത്തും. (Image Credits: X)

3 / 5

ജൂലൈ 5,6 തീയതികളിൽ ദക്ഷിണ കൊറിയ, ജൂലൈ 12 ലോസ് ഏഞ്ചൽസ്, ജൂലൈ 18 ചിക്കാഗോ, ജൂലൈ 22 കാനഡ, ജൂലൈ 26 ന്യൂയോർക്ക് എന്നിങ്ങനെയാണ് ജൂലൈ മാസത്തെ വേൾഡ് ടൂർ ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് 2ന് പാരീസ്, ഓഗസ്റ്റ് 9ന് ബാഴ്‌സലോണ, ഓഗസ്റ്റ് 15ന് ലണ്ടൻ എന്നിവടങ്ങിലും താരങ്ങളെത്തും. (Image Credits: X)

4 / 5

വേൾഡ് ടൂറിന്റെ ബാക്കിയുള്ള ഷെഡ്യൂൾ അടുത്ത വർഷമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ജനുവരി 16, 17, 18 തീയതികളിൽ ബ്ലാക്ക്പിങ്ക് ജപ്പാനിലെ ടോക്കിയോയിൽ കോൺസർട്ട് സംഘടിപ്പിക്കും. ടൂറിന് മുന്നോടിയായി ബ്ലാക്ക്പിങ്ക് പുതിയ ആൽബം പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. (Image Credits: X)

5 / 5

അതേസമയം, വരാനിരിക്കുന്ന വേൾഡ് ടൂറിനുള്ള ഗാനങ്ങളുടെ ഔദ്യോഗിക സെറ്റ്‌ലിസ്റ്റ് ബ്ലാക്ക്‌പിങ്ക് പുറത്തിറക്കിയിട്ടില്ലെങ്കിലും, 'ടു-ടു ടു-ടു', 'വിസിൽ', 'ആസ് ഇഫ് ഇറ്റ്സ് യുവർ ലാസ്റ്റ്', 'സ്റ്റേ', 'പ്ലേയിങ് വിത്ത് ഫയർ' തുടങ്ങിയ ബ്ലാക്ക്പിങ്കിന്റെ പ്രശസ്‌ത ഗാനങ്ങൾ ടൂറിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. (Image Credits: X)

Related Stories
Diya Krishna: ‘ഈ ഗ്യാങ് അടിപൊളിയാണ്, ദിയയും ഭര്‍ത്താവും ഇല്ലാതിരുന്നത് നന്നായി’; സിന്ധുവിന്റെ വീഡിയോക്ക് താഴെ കമന്റ്‌
Pregnant Women Summer Diet: വേനലിൽ ​ഗർഭിണികൾ ഇവ കഴിച്ചേ മതിയാകൂ; ചിലത് ഒഴിവാക്കുകയും വേണം
JioHotstar: ഐപിഎൽ തുണച്ചു; 200 മില്ല്യൺ സബ്സ്ക്രൈബർമാർ കടന്ന് ജിയോഹോട്ട്സ്റ്റാർ
Amala Paul: ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
IPL 2025: മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ
Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്‌
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
സ്ത്രീകള്‍ ഈ ഭക്ഷണം എന്തായാലും കഴിക്കണം
ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ
കരളിന് ഹാനികരമായ ഭക്ഷണങ്ങൾ