കോഴിക്കോട് ഇനി സാഹിത്യനഗരം; യുനെസ്കോ അം​ഗീകാരം ലഭിക്കുന്ന ആ​ദ്യ ഇന്ത്യൻ ന​ഗരം Malayalam news - Malayalam Tv9

Kozhikode City Of Literature: കോഴിക്കോട് ഇനി സാഹിത്യനഗരം; യുനെസ്കോ അം​ഗീകാരം ലഭിക്കുന്ന ആ​ദ്യ ഇന്ത്യൻ ന​ഗരം

Published: 

23 Jun 2024 20:51 PM

City Of Literature: 2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന പദവി.

1 / 5സാഹിത്യനഗരം എന്ന പദവി ഇനി മുതൽ ഞമ്മടെ 'കോയിക്കോടിന്' സ്വന്തം. യുനെസ്കോ അം​ഗീകാരം ലഭിക്കുന്ന ആ​ദ്യ ഇന്ത്യൻ ന​ഗരകൂടിയാണ് കോഴിക്കോട്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സാഹിത്യനഗരം എന്ന പദവി ഇനി മുതൽ ഞമ്മടെ 'കോയിക്കോടിന്' സ്വന്തം. യുനെസ്കോ അം​ഗീകാരം ലഭിക്കുന്ന ആ​ദ്യ ഇന്ത്യൻ ന​ഗരകൂടിയാണ് കോഴിക്കോട്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2 / 5

2023 ഒക്ടോബർ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവർഷത്തെ പ്രവർത്തനൾ ആസൂത്രണം ചെയ്തായിരുന്നു അം​ഗീകാരം. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികൾക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാൻഡിങ് യാഥാർത്ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

3 / 5

2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിനായി പ്രാഗ്, എഡിൻബറോ തുടങ്ങി സാഹിത്യശൃംഖലയിലുൾപ്പെട്ട നഗരത്തിൽനിന്നുള്ള പ്രതിനിധികളുമായി പലവട്ടം ചർച്ച നടത്തി. വ്യത്യസ്തങ്ങളായ സാഹിത്യ-സാംസ്‌കാരിക പരിപാടികൾ, കോലായ ചർച്ചകൾ, പലതരത്തിലുള്ള ലൈബ്രറികൾ, വായനയ്ക്കും സാംസ്‌കാരിക പരിപാടികൾക്കുമുള്ള ഇടങ്ങൾ, സാഹിത്യവളർച്ചയ്ക്ക് പ്രധാധകരും മാധ്യമങ്ങളും നടത്തുന്ന ഇടപെടൽ തുടങ്ങിയവയെല്ലാം കോഴിക്കോടിന് നേട്ടമായിട്ടുണ്ട്.

4 / 5

സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, ലിറ്റററി ടൂറിസം, എഴുത്തുകാർക്ക് വന്ന് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം, സാഹിത്യ-സാംസ്‌കാരികവിനിമയം തുടങ്ങിയവ സാഹിത്യനഗര പദവിയിലൂടെ ലഭിക്കുന്നു. 'കില'യുടെ സഹായത്തോടെയാണ് കോഴിക്കോട് സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

5 / 5

കോഴിക്കോട് എൻഐടി, വിവിധ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ എന്നിവരെല്ലാം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം എന്ന പദവി.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ