2021 ഡിസംബർ മുതൽ സാഹിത്യനഗരത്തിനായുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിനായി പ്രാഗ്, എഡിൻബറോ തുടങ്ങി സാഹിത്യശൃംഖലയിലുൾപ്പെട്ട നഗരത്തിൽനിന്നുള്ള പ്രതിനിധികളുമായി പലവട്ടം ചർച്ച നടത്തി. വ്യത്യസ്തങ്ങളായ സാഹിത്യ-സാംസ്‌കാരിക പരിപാടികൾ, കോലായ ചർച്ചകൾ, പലതരത്തിലുള്ള ലൈബ്രറികൾ, വായനയ്ക്കും സാംസ്‌കാരിക പരിപാടികൾക്കുമുള്ള ഇടങ്ങൾ, സാഹിത്യവളർച്ചയ്ക്ക് പ്രധാധകരും മാധ്യമങ്ങളും നടത്തുന്ന ഇടപെടൽ തുടങ്ങിയവയെല്ലാം കോഴിക്കോടിന് നേട്ടമായിട്ടുണ്ട്.