Mathi Peera Vattichathu: വായിൽ കപ്പലോടും! കോട്ടയം സ്റ്റെൽ മത്തി പീര വറ്റിച്ചത് | Kottayam Style Mathi Peera Pattichathu Easy Recipe in Malayalam Malayalam news - Malayalam Tv9

Mathi Peera Vattichathu: വായിൽ കപ്പലോടും! കോട്ടയം സ്റ്റെൽ മത്തി പീര വറ്റിച്ചത്

Updated On: 

19 Nov 2024 14:20 PM

Mathi Peera Vattichathu Recipe: മീൻ വറുത്തതും കറിയു‌മെല്ലാം ചോറിനൊപ്പം കഴിക്കാറുണ്ട്. എന്നാൽ പീര വറ്റിച്ചെടുക്കാൻ അധികമാരും ശ്രമിക്കാറില്ല.

1 / 5മലയാളികളുടെ ഇഷ്ട മത്സ്യമാണ് മത്തി/ചാള. മത്തി മുളകിട്ടതും അച്ചറും വറുത്തതുമോക്കെയായി നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട്.   അത്തരത്തിൽ ഒരു മത്തി പീര വറ്റിച്ചത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. (Image Credits: Freepik)

മലയാളികളുടെ ഇഷ്ട മത്സ്യമാണ് മത്തി/ചാള. മത്തി മുളകിട്ടതും അച്ചറും വറുത്തതുമോക്കെയായി നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട്. അത്തരത്തിൽ ഒരു മത്തി പീര വറ്റിച്ചത് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. (Image Credits: Freepik)

2 / 5

മത്തി (1 കിലോ), ചെറിയ ഉള്ളി (മുക്കാൽ കപ്പ്), വെളുത്തുള്ളി (10 അല്ലി), ഇഞ്ചി (കൊത്തി അരിഞ്ഞത് ഒരു ടീസ്പൂൺ), പച്ചമുളക് (6 എണ്ണം), കറിവേപ്പില ‌‌(2 തണ്ട്), കുടംപുളി (3 അല്ലി), തേങ്ങ ചിരവിയത് (രണ്ടു കപ്പ്), മഞ്ഞൾ പൊടി (1/2 ടീസ്പൂൺ), വെളിച്ചെണ്ണ, കടുക്, ഉപ്പ്‌ എന്നിവ‌യാണ് മത്തി പീര തയ്യാറാക്കാൻ ആവശ്യമുള്ളത്. (Image Credits: Freepik)

3 / 5

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക്, മഞ്ഞപ്പൊടി എന്നിവ‌ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ഇളക്കുക. കുടംപുളി ചേർത്ത് ഒന്നിളക്കി അടച്ച് വെയ്ക്കുക. (Image Credits: Freepik)

4 / 5

ഒരു മിനുറ്റിന് ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കാൽകപ്പ് വെള്ളവും ചേർത്ത് ഒന്നിളക്കി അടച്ച് വെയ്ക്കാം. (Image Credits: Freepik)

5 / 5

മീൻ വെന്തതിന് ശേഷം ആവശ്യാനുസരണം വെള്ളം വറ്റിച്ച് എടുക്കാം. പിന്നീട് വാങ്ങാറാകുമ്പോൾ ആവശ്യാനുസരണം പച്ച വെളിച്ചെണ്ണ ഇതിന് മുകളിൽ തൂവാം. (Image Credits: Freepik)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ