5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K-Food: കിംച്ചി മുതൽ ബിബിംബാപ് വരെ; കൊറിയൻ ഡ്രാമകളിൽ നിന്നും കേരളത്തിലെത്തിയ ഭക്ഷണങ്ങൾ

Best Korean Foods: കൊറിയൻ തരംഗത്തിന്റെ അലയടിച്ചതോടെ കേരളത്തിലും കൊറിയൻ ഭക്ഷണ പ്രിയരുടെ എണ്ണം വർധിച്ചു വരികയാണ്. അതിനാൽ, കൊറിയക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ചിലത് നമുക്ക് പരിചയപ്പെടാം.

nandha-das
Nandha Das | Updated On: 25 Oct 2024 15:02 PM
കൊറിയൻ ഡ്രാമകളും, കൊറിയൻ പോപ് സംഗീതവുമെല്ലാം തരംഗമാവുമ്പോൾ, സീരിസുകളിലൂടെ പരിചയപ്പെടുന്ന ഭക്ഷണങ്ങൾക്കും ആരാധകർ ഏറെയാണ്. കൊറിയൻ ഭക്ഷണ സാധനങ്ങളും, ചോപ്സ്റ്റിക്ക് ഉപയോഗിച്ച് കഴിക്കുന്ന രീതിയുമെല്ലാം ഇപ്പോൾ കേരളത്തിലും ചർച്ചയാണ്. കൊറിയൻ തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്നതിന്റെ തെളിവാണ്, കേരളത്തിൽ നിലവിലുള്ള കൊറിയൻ റസ്റ്റോറന്റുകൾ. ഇവിടുത്തെ പോലെ തന്നെ, ചോറ് അവിടെയും ഒരു മെയിൻ ഐറ്റം തന്നെയാണ്. കൊറിയക്കാരുടെ പ്രധാന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. (Image Credits: Lingxiao Xie/ Getty Images Creative)

1 / 6
കിംച്ചി: എല്ലാ കൊറിയൻ വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന സൈഡ് ഡിഷാണ് കിംച്ചി. നമ്മുടെ ഇവിടുത്തെ അച്ചാർ പോലെ, പുളിപ്പിച്ചെടുത്ത പച്ചക്കറിയാണ് ഇവ. കാബേജ്, റാഡിഷ്, ഉള്ളിത്തണ്ട് തുടങ്ങി വിവിധ പച്ചക്കറികൾ കൊണ്ട് കിംച്ചി ഉണ്ടാകുന്നു. ഗൊച്ചുജങ് എന്ന കൊറിയൻ റെഡ് ചില്ലി പേസ്റ്റാണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. കിംച്ചി കൊറിയക്കാരുടെ പരമ്പരാഗത ഭക്ഷണങ്ങളിൽ ഒന്നാണ്. കഴിക്കുമ്പോൾ ബാക്കി വരുന്ന ചോറ് ഇവർ കിംച്ചിയുമായി യോജിപ്പിച്ച്, കിംച്ചി ഫ്രൈഡ് റൈസായി കഴിക്കുന്നു. (Image Credits: Freepik)

2 / 6
ഗിംബാപ്: ജപ്പാൻകാരുടെ സൂഷി റോൾ പോലെയുള്ള കൊറിയൻ വിഭവമാണ് ഗിംബാപ്. കടൽപ്പായൽ (Seaweed) ഉണക്കിയുണ്ടാക്കിയ ഷീറ്റിൽ, എണ്ണ തടവി, വേവിച്ച ചോറ് പരത്തിക്കൊടുത്ത ശേഷം അതിലേക്ക് പച്ചക്കറികൾ, ഞണ്ട് ഇറച്ചി, ബുൾഗോഗി, കിംച്ചി എന്നിവ നീളത്തിൽ അരിഞ്ഞത് അടുക്കടുക്കായി വെച്ച ശേഷം ചുരുട്ടിയെടുക്കുന്നതാണ് ഗിംബാപ്. വ്യത്യസ്ത ഫില്ലിങ്ങുകളിലാണ് ഗിംബാപ് വരുന്നത്. ഇത് സോയാ സോസിൽ മുക്കിക്കഴിക്കുന്നതാണ് കൊറിയൻ രീതി. (Image Credits: Freepik)

3 / 6
ജജങ്‌മ്യോൺ: ബ്ലാക്ക് സോയാബീൻ പേസ്റ്റായ ചങ്‌ജങ്, പച്ചക്കറികൾ, ചെറുതായി അരിഞ്ഞ പോർക്ക് എന്നിവയിട്ടുണ്ടാക്കുന്ന ഒരു നൂഡിൽസാണ് ജജങ്‌മ്യോൺ. അല്പം പുളിയും മധുരവും കലർന്ന രുചിയാണ് ഇരുണ്ട നിറത്തിലുള്ള ഈ നൂഡിൽസിന്. (Image Credits: Freepik)

4 / 6
തക്ക്ബോക്കി: അരിപ്പൊടി കുഴച്ച് ആവിയിൽ വേവിച്ചെടുക്കുന്ന റൈസ് കേക്ക് ഉപയോഗിച്ചാണ് തക്ക്ബോക്കി ഉണ്ടാകുന്നത്. നീളത്തിൽ ഉണ്ടാക്കിയെടുത്ത റൈസ് കേക്ക്, എരിവുള്ള സോസുകളിൽ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം ഒരു കൊറിയൻ സ്ട്രീറ്റ് ഫുഡാണ്. മധുരവും എരിവും കലർന്ന രുചിയാണ് തക്ക്ബോക്കിക്ക്. (Image Credits: Freepik)

5 / 6
ബിബിംബാപ്: മറ്റ് രാജ്യക്കാരുടെ അഭിപ്രായത്തിൽ, കൊറിയൻ ഭക്ഷണത്തിൽ ഏറ്റവും മികച്ചത് ബിബിംബാപ് ആണെന്ന് പറയപ്പെടുന്നു. അടുത്തിടെ തരംഗമായ നമ്മുടെ ചട്ടിച്ചോറിന് സമാനമാണ് ഇത്. ഒരു ചട്ടിയിൽ ചോറ്, എണ്ണയിൽ വഴറ്റിയ പച്ചക്കറികൾ, ബീഫ്, മുട്ട പൊരിച്ചത്, റെഡ് ചില്ലി പേസ്റ്റ് (ഗൊച്ചുജങ്) എന്നിവ ചേർന്ന് വരുന്നതാണ് ബിബിംബാപ്. ഇതിനൊപ്പം കിംച്ചി പോലുള്ള സൈഡ് ഡിഷുകളും വിളമ്പുന്നു. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. (Image Credits: whitewish/ Getty Images Creative)

6 / 6
Latest Stories