5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Sudhi: ‘ഭര്‍ത്താവ് മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ കരയണോ, ചെറിയ പ്രായമല്ലേ’; വൈറലായി രേണു സുധിയുടെ ചിത്രങ്ങള്‍

Renu Sudhi's New Photoshoot: തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെയെല്ലാം തട്ടികളഞ്ഞ് മുന്നേറുകയാണ് രേണു. ബ്രൈഡല്‍ ലുക്കില്‍ എത്തിയിരിക്കുന്ന രേണുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മഞ്ഞയില്‍ ഗോള്‍ഡന്‍ കസവുള്ള പട്ടുസാരിയാണ് രേണു ധരിച്ചത്.

shiji-mk
SHIJI M K | Published: 30 Oct 2024 10:08 AM
കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ ആര്‍ക്കും പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭാഗമായിട്ടുള്ള ആള് കൂടിയാണ് രേണു. അവര് പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ താഴെ വിമര്‍ശന കമന്റുകളാണ് ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. രേണു ചിരിക്കുന്നതും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ഒരു വിധവ ഇങ്ങനെയാണോ എന്നതാണ് പലരും ചോദിക്കുന്നത്. (Image Credits: Instagram)

1 / 5
എന്നാല്‍ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെയെല്ലാം തട്ടികളഞ്ഞ് മുന്നേറുകയാണ് രേണു. ബ്രൈഡല്‍ ലുക്കില്‍ എത്തിയിരിക്കുന്ന രേണുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മഞ്ഞയില്‍ ഗോള്‍ഡന്‍ കസവുള്ള പട്ടുസാരിയാണ് രേണു ധരിച്ചത്. (Image Credits: Instagram)

2 / 5
സാരിക്ക് കോണ്‍ട്രാസ്റ്റായി ചുവപ്പ് ബ്ലൗസ് ആണ് അണിഞ്ഞത്. സാരിക്ക് മാച്ചായി ആന്റിക് ആഭരണങ്ങളും രേണു സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. കൂടാതെ മുത്തുകള്‍ പതിച്ച വലിയ ജമിക്കി കമ്മലും നെറ്റിച്ചുട്ടിയും ഹിപ് ചെയ്‌നും വളകളും രേണുവിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചു. വളരെ സിംപിള്‍ മേക്കപ്പാണ് രേണു ചെയ്തത്. ഐ ലൈനറും മസ്‌കാരയും ഐലാഷസും ഉപയോഗിച്ചിട്ടുണ്ട്. മുടിയില്‍ ചുവപ്പ്, ലൈറ്റ് റോസ് എന്നീ നിറങ്ങളിലുള്ള പൂക്കളാണ് വെച്ചത്. (Image Credits: Instagram)

3 / 5
വധുവായി ഒരുങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചതോടെ നിരവധിയാളുകളാണ് രേണുവിനെ സപ്പോര്‍ട്ട് ചെയ്തും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയെന്ന് വെച്ച് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പാടില്ലേ? ഭര്‍ത്താവ് മരിച്ചാല്‍ വെള്ള സാരി ഉടുത്ത് നിക്കണോ, ഒന്ന് ഒരുങ്ങി നടക്കാന്‍ പാടില്ലേ? (Image Credits: Instagram)

4 / 5
ഭര്‍ത്താവ് മരിച്ചാല്‍ ജീവതകാലം മുഴുവന്‍ കരഞ്ഞ് തീര്‍ക്കണോ, അവര്‍ക്കും ഒരു ലൈഫ് വേണ്ടേ, ചെറിയ പ്രായം എന്നിങ്ങനെയുള്ള കമന്റുകളാണ് രേണുവിന്റെ വീഡിയോക്ക് താഴെ വരുന്നത്. (Image Credits: Instagram)

5 / 5
Latest Stories