യുവത്വത്തിനെക്കാൾ പ്രാധാന്യം എക്സ്പീരിയൻസിന്; കൊൽക്കത്തയെ അടുത്ത സീസണിൽ അജിങ്ക്യ രഹാനെ നയിക്കും | Kolkata Knight Riders Announce Ajinkya Rahane As Captain For IPL 2025 and Venkatesh Iyer as Vice Captain Malayalam news - Malayalam Tv9

KKR Captain: യുവത്വത്തിനെക്കാൾ പ്രാധാന്യം എക്സ്പീരിയൻസിന്; കൊൽക്കത്തയെ അടുത്ത സീസണിൽ അജിങ്ക്യ രഹാനെ നയിക്കും

Updated On: 

03 Mar 2025 16:58 PM

Ajinkya Rahane KKR Captain: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെ. വരുന്ന ഐപിഎൽ സീസണിൽ രഹാനെയാവും കൊൽക്കത്തയെ നയിക്കുക. വെങ്കിടേഷ് അയ്യരാണ് വൈസ് ക്യാപ്റ്റൻ.

1 / 5വരുന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുതിർന്ന താരം അജിങ്ക്യ രഹാനെ നയിക്കും. റെക്കോർഡ് തുക മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യർ വൈസ് ക്യാപ്റ്റനാണ്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ അജിങ്ക്യ രഹാനെയെ ഈ സീസണിലാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. 1.5 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. (Image Courtesy - Social Media)

വരുന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുതിർന്ന താരം അജിങ്ക്യ രഹാനെ നയിക്കും. റെക്കോർഡ് തുക മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യർ വൈസ് ക്യാപ്റ്റനാണ്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ അജിങ്ക്യ രഹാനെയെ ഈ സീസണിലാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. 1.5 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. (Image Courtesy - Social Media)

2 / 5

കഴിഞ്ഞ സീസണിൽ കിരീടം നേടിക്കൊടുത്ത ശ്രേയാസ് അയ്യർ ടീം വിട്ട സാഹചര്യത്തിലാണ് കെകെആർ മാനേജ്മെൻ്റ് പുതിയ ക്യാപ്റ്റനെ നിയമിച്ചത്. വെങ്കിടേഷ് അയ്യരാവും പുതിയ ക്യാപ്റ്റനെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും യുവത്വത്തിന് മേൽ എക്സ്പീരിയൻസിന് മാനേജ്മെൻ്റ് പ്രാധാന്യം നൽകുകയായിരുന്നു. 23.75 കോടി രൂപയ്ക്കാണ് വെങ്കിടേഷ് അയ്യർ കൊൽക്കത്ത ടീമിലെത്തിയത്. (Image Courtesy - Social Media)

3 / 5

നേരത്തെ 2022 സീസണിൽ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 133 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച താരം ഒരു ടി20 ബാറ്ററെന്ന നിലയിൽ സ്വയം നവീകരിച്ചിരുന്നു. ഇതും മുതിർന്ന താരമെന്ന നിലയിലുള്ള മത്സരപരിചയവും തങ്ങളെ സഹായിക്കുമെന്ന് മാനേജ്മെൻ്റ് കരുതുന്നു. (Image Courtesy - Social Media)

4 / 5

നേരത്തെ രാജസ്ഥാൻ റോയൽസിനെ നയിച്ച് പരിചയമുള്ള താരമാണ് അജിങ്ക്യ രഹാനെ. 2018, 2019 സീസണുകളിലാണ് രഹാനെ രാജസ്ഥാൻ റോയൽസിനെ നയിച്ചത്. മുംബൈ ആഭ്യന്തര ടീമിനെ വർഷങ്ങളായി നയിക്കുന്ന രഹാനെ ഇന്ത്യൻ ദേശീയ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു. നിലവിൽ ദേശീയ ടീമിൽ നിന്ന് രഹാനെ പുറത്താണ്. കൊൽക്കത്തയുടെ മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ മുംബൈ ടീം അംഗമാണ്. (Image Courtesy - Social Media)

5 / 5

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിൽ വീഴ്ത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പടിച്ചത്. സൺറൈസേഴ്സിനെ 113 റൺസിന് പുറത്താക്കിയ കൊൽക്കത്ത 11ആം ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. ഇതോടെ തങ്ങളുടെ മൂന്നാമത്തെ ഐപിഎൽ കിരീടമാണ് കകൊൽക്കത്ത നേടിയത്. (Image Courtesy - Social Media)

മുടി വളര്‍ച്ചയ്ക്കായി ഉണക്കമുന്തിരി ഇങ്ങനെ കഴിക്കാം
ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുന്നത് നല്ലതാണോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം
വിഷുക്കണി കാണേണ്ടതെപ്പോള്‍?