സംസ്ഥാന, ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം? | Know where to watch Kerala State Film Awards and National Film Awards Winning movies on various OTT platforms Malayalam news - Malayalam Tv9

Kerala, National Film Awards 2024 : സംസ്ഥാന, ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?

Updated On: 

16 Aug 2024 20:36 PM

Award Winning movies on various OTT platforms: 70 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 54 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രഖ്യാപിച്ചപ്പോൾ മലയാള ചിത്രങ്ങളും മലയാളി താരങ്ങളും മികച്ച നേട്ടങ്ങൾ സ്വന്തമാക്കി. ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാമെന്ന് നോക്കാം...

1 / 670 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. ജനുവരി 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ആട്ടം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ഓൺലൈനായി കാണാം.

70 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. ജനുവരി 5 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ആട്ടം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ഓൺലൈനായി കാണാം.

2 / 6

മികച്ച മലയാളം ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി ‘സൗദി വെള്ളക്ക’ മലയാളികളുടെ അഭിമാനമായി. സോണി ലൈവിലാണ് ചിത്രം കാണാൻ കഴിയുക.

3 / 6

മമ്മൂട്ടിയുടെ കാതൽ ആണ് ഈ വർഷത്തെ മികച്ച ചിത്രം. അമസോൺ പ്രൈമിൽ ചിത്രം കാണാനാകും.

4 / 6

മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം, ശരത് മോഹന്‍, മേക്കപ്പ് ആര്‍ടിസ്റ്റ്, പ്രത്യേക ജൂറി പരാമര്‍ശം- കെ ആര്‍ ഗോകുല്‍, മികച്ച ഛായാഗ്രാഹകന്‍, മികച്ച പ്രോസസിംഗ് ലാബ് തുടങ്ങിയ വിഭാഗങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അവാർഡ് സ്വന്തമാക്കിയ ആടുജീവിതം നെറ്റ്ഫ്ലിക്സിൽ കാണാം.

5 / 6

കന്നട ചിത്രം ‘കാന്താര’യിലെ അവിസ്മരണീയമായ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് റിഷഭ് ഷെട്ടി നേടി. ആമസോൺ പ്രൈം വീഡിയോയിലൂടെ കാന്താര കാണാം.

6 / 6

തിരുചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യാമേനോൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ധനുഷ് നായകനായി എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലും സൺനെക്സ്റ്റിലും ഉടനെത്തുമെന്നാണ് റിപ്പോർട്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ