5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: പച്ചക്കറികളും പഴങ്ങളും മാത്രം…! തികഞ്ഞ സസ്യാഹാരി; വിരാട് കോലിയുടെ ചിട്ടയായ ഭക്ഷണക്രമം ഇങ്ങനെ

Virat Kohli Fitness Secret: ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും കോലി പിന്തുടർന്ന് വരുന്ന പ്രധാന കാര്യമാണ്. അതിനാൽ തന്നെ കോലിയുടെ ഡയറ്റ് രഹസ്യം എന്തെന്ന് അറിയാൻ നമുക്കെല്ലാവർക്കും താല്പര്യം ഉണ്ടാകും. ഭക്ഷണത്തിൻ്റെ 90 ശതമാനവും ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് കോലി കഴിക്കുന്നത്.

neethu-vijayan
Neethu Vijayan | Updated On: 04 Nov 2024 19:36 PM
നമ്മൾ എല്ലാവരും ആരോ​ഗ്യം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ സ്പോർട്സ് താരങ്ങളോ മറ്റ് സെലിബ്രിറ്റികളോ അവരുടെ ആരോ​ഗ്യം ശ്രദ്ധിക്കുന്നത് പോലെ ആവില്ല. അത്തരത്തിൽ തൻ്റെ ഫിറ്റ്നസ് സംരക്ഷിക്കുന്ന ഒരാളാണ് വിരാട് കോലി. ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ്‌ ടീമിലെ ഫിറ്റ്നസ് ഫ്രീക്ക് ആരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് വിരാട് കോലി. (Image credits: Instagram)

1 / 6
ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും തന്നെയാണ് താരത്തിൻ്രെ പ്രത്യേകത. ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും കോലി പിന്തുടർന്ന് വരുന്ന പ്രധാന കാര്യമാണ്. അതിനാൽ തന്നെ കോലിയുടെ ഡയറ്റ് രഹസ്യം എന്തെന്ന് അറിയാൻ നമുക്കെല്ലാവർക്കും താല്പര്യം ഉണ്ടാകും. കോലി തികഞ്ഞൊരു സസ്യാഹാരി ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...? (Image credits: Instagram)

2 / 6
അതെ ഭക്ഷണത്തിൻ്റെ 90 ശതമാനവും ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് കോലി കഴിക്കുന്നത്. സോസുകളും മസാലകളും കോലി തൻ്റെ ഭക്ഷണക്രമത്തിൽ നിന്ന് പാടെ ഒഴിവാക്കിയിരിക്കുന്നു. ഉപ്പും കുരുമുളകും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സാലഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. (Image credits: Instagram)

3 / 6
പ്രോട്ടീനുകൾക്കായി, രാജ്മ (കിഡ്നി ബീൻസ്) പതിവായി കഴിക്കുന്നുണ്ട്. എന്നാൽ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ പൂർണമായും കോലി ഒഴിവാക്കിയിട്ടുണ്ട്. ചീര, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തുള്ള സാലഡുകൾ കോലിയുടെ ഡയറ്റിലെ പ്രധാന വിഭവങ്ങളാണ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ഗ്രിൽ ചെയ്ത പച്ചക്കറികളും സൂപ്പുമാണ് കൂടുതലായും ഉപയോ​ഗിക്കുന്നത്. (Image credits: Instagram)

4 / 6
പഴവർ​ഗങ്ങളിലാകട്ടെ പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ എന്നിവയാണ് കോലിക്ക് ഏറെ ഇഷ്ടമുള്ളത്. വറുത്ത ഭക്ഷണങ്ങളും അമിതമായ മസാലകളും അടങ്ങിയ വിഭവങ്ങളെ പൂർണമായും ഭക്ഷണത്തിൽ നിന്ന് ഉപേക്ഷിച്ചിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ ഒഴിവാക്കി പകരം ആരോ​ഗ്യപരമായ ടോഫുവും സോയയും അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. (Image credits: Instagram)

5 / 6
മറ്റൊരു പ്രധാന കാര്യമാണ് പതിവായുള്ള വ്യായാമം. സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ എന്നിവ ഉൾപ്പെടുന്ന ഉയർന്ന തീവ്രതയുള്ള വർക്കൗട്ടുകളിലാണ് കോലി കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ദിവസവും വർക്ക് ഔട്ട്‌ ചെയ്യുകയും കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെയ്യുന്നതാണ് തൻ്റെ ഫിറ്റനെസ് രഹസ്യമെന്ന് കോലി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. (Image credits: Instagram)

6 / 6
Latest Stories