വീട്ടുമുറ്റത്തെ ചെമ്പരത്തിയെ നിസാരമായി കാണണ്ട; പല പ്രശ്നങ്ങൾക്കും ഞൊടിയിടയിൽ പരിഹാരം | Know reason why Hibiscus is a solution to many beauty problems, details in malayalam Malayalam news - Malayalam Tv9

Hibiscus Benefits: വീട്ടുമുറ്റത്തെ ചെമ്പരത്തിയെ നിസാരമായി കാണണ്ട; പല പ്രശ്നങ്ങൾക്കും ഞൊടിയിടയിൽ പരിഹാരം

Published: 

11 Sep 2024 12:19 PM

Hibiscus Benefits: എല്ലാ വീടുകളിലും സുലഭമായ ഒന്നാണ് ചെമ്പരത്തി. ഏറെകുറെ അതിൻ്റെ ​ഗുണങ്ങളും നമുക്ക് അറിയാവുന്നതാണ്. ചർമത്തിനും മുടിക്കും എല്ലാം ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി. കേശസംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി.

1 / 5ചർമത്തിനും മുടിക്കും അത്യുത്തമമാണ് നമ്മുടെ വീട്ടുമുറ്റത്തെ ചെമ്പരത്തി. ഇതിന്റെ എണ്ണ കേശ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് അവയുടെ ഹെയർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി ഫെയ്സ്മാസ്കും ഉപയോഗിക്കാറുണ്ട്. (Image Credits: Gettyimages)

ചർമത്തിനും മുടിക്കും അത്യുത്തമമാണ് നമ്മുടെ വീട്ടുമുറ്റത്തെ ചെമ്പരത്തി. ഇതിന്റെ എണ്ണ കേശ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് അവയുടെ ഹെയർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി ഫെയ്സ്മാസ്കും ഉപയോഗിക്കാറുണ്ട്. (Image Credits: Gettyimages)

2 / 5

ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയിൽ ചെമ്പരത്തി ചേർത്ത് കാച്ചിയെടുക്കുന്നതാണ് ചെമ്പരത്തി എണ്ണ എന്നുപറയുന്നത്. എണ്ണ തയാറാക്കുന്നതിനായി ആദ്യം ചെമ്പരത്തി അൽപം വെള്ളം ചേർത്ത് നന്നായി തിളപ്പിക്കേണ്ടതുണ്ട്. അതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് മാറ്റണം. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കാച്ചിയെടുത്താൽ നിങ്ങളുടെ തലമുടിയുമായി ബന്ധപെട്ട പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. (Image Credits: Gettyimages)

3 / 5

തലയ്ക്ക് തണുപ്പേകി മുടി നന്നായി വളരാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെമ്പരത്തി മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുറച്ച് ചെമ്പരത്തി പൂവും ഇലയും എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം അൽപം വേള്ളം ചേർത്ത് അരച്ചെടുക്കണം. അൽപം തൈര് ചേർത്ത് ഇത് യോജിപ്പിച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് ഇരുപതു മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. (Image Credits: Gettyimages)

4 / 5

മുഖത്തെ മൃതകോശങ്ങളില്ലാതാക്കി നല്ല തിളങ്ങുന്ന ചർമ്മം നൽകാൻ സഹായിക്കുന്നതാണ് ചെമ്പരത്തി ഫെയ്സ് മാസ്കിൻ്റെ പ്രത്യേകത. ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ മാസ്ക് നന്നായി സഹായിക്കും. (Image Credits: Gettyimages)

5 / 5

കുറച്ച് ചെമ്പരത്തിയുടെ ഇതളുകളും ഇഞ്ചി ഓയിലും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇതിലേക്ക് അൽപം തൈരും കൂടി ചേർത്ത് യോജിപ്പിച്ച് ഈ മാസ്ക് മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയാവുന്നതാണ്. (Image Credits: Gettyimages)

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...