സെയ്ഫിനെ കൂടാതെ മറ്റ് ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പവും മലയാളി ആയമാര്‍ ജോലി ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹയെ പരിപാലിക്കുന്നതും ഒരു മലയാളി നഴ്‌സാണ്. ഒരു ടെലിവിഷന്‍ ഷോയിലാണ് ആലിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ കുഞ്ഞിനെ 'ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ' എന്ന പാട്ട് പാടിയാണ് നഴ്‌സ് ഉറക്കിയിരുന്നതെന്നും, രണ്‍ബീര്‍ ഇപ്പോള്‍ ആ പാട്ട് പഠിച്ചതായും ആലിയ പറഞ്ഞിരുന്നു. ബോളിവുഡ് താരദമ്പതികളുടെ മകള്‍ മലയാളം പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന വാര്‍ത്ത വൈറലുമായിരുന്നു (Image Credits : PTI)