ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
രക്തയോട്ടം വർധിപ്പിക്കാനും ഇഞ്ചി ചായ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. അതിനാൽ ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.